കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു
കോഴിക്കോട് പയ്യോളി പെരുമാൾപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കോഴിക്കോട് നിന്നും ഇരിങ്ങൽ കോട്ടക്കലിലേക്ക് പോവുകയായിരുന്ന കാറിനാണ് തീപിടിച്ചത്. കാറിലുണ്ടായിരുന്ന ഇരിങ്ങൽ കോട്ടക്കൽ സ്വദേശികളായ അബൂബക്കർ ( 70 ), അർഷാദ് (34) എന്നിവർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കാറിൽ നിന്നും അസാധാരണമായ ശബ്ദമുണ്ടായതിനെ തുടർന്ന് ദേശീയ പാതയോരത്തേക്ക്
ഒതുക്കി നിർത്തിയ ശേഷം ഇരുവരും ഇറങ്ങിയോടുകയായിരുന്നു. കാറിന്റെ എഞ്ചിനുൾപ്പെടെയുള്ള മുൻഭാഗം ഭാഗികമായി കത്തി നശിച്ചു.
Read Also: എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന ആൾട്ടോ 800 കാറിന് തീപിടിച്ചു; വാഹനം ഓടിച്ചയാൾ ഇറങ്ങി ഓടി
സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ വാഹനങ്ങൾക്ക് തീപിടിച്ച സംഭവങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. രണ്ട് ദിവസം മുമ്പാണ് ഹരിപ്പാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചത്. ദേശീയപാതയിൽ ഹരിപ്പാട് മാധവ ജംഗ്ഷന് സമീപമായിരുന്നു സംഭവം. കുമാരപുരം കാട്ടിൽ മാർക്കറ്റ് സ്വദേശിയായ അക്ഷയ് ഓടിച്ചിരുന്ന കാറിനാണ് തീ പിടിച്ചത്.
കാറിന് മുന്നിൽ നിന്നും പുക ഉയരുന്നത് കണ്ട് ദേശീയപാതയോരത്ത് കാർ നിർത്തിയതിനുശേഷം പുറത്തിറങ്ങിയപ്പോൾ കാറിന് മുൻഭാഗത്ത് നിന്നും തീ പടരുന്നത് കണ്ടത്. തുടർന്ന് അഗ്നിശമന സേനാവിഭാഗം എത്തിയാണ് തീ അണച്ചത്. കഴിഞ്ഞ ആഴ്ച എറണാകുളം കുറുംപ്പംപടിയിലും ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടമുണ്ടായിരുന്നു.
Story Highlights: car catching fire while running Kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here