Advertisement

പണത്തിന്റെ സ്വാധീനം ഉപയോഗിച്ചാണ് ബിജെപി വിജയമെന്ന് സീതാറാം യെച്ചൂരി

March 2, 2023
Google News 2 minutes Read
Sitaram Yechury on Tripura election

പണത്തിന്റെ സ്വാധീനം ഉപയോഗിച്ചാണ് ബിജെപി ത്രിപുര തെരഞ്ഞടുപ്പിൽ വിജയം നിലനിർത്തിയതെന്ന് ആരോപിച്ച് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അക്രമ രാഷ്ട്രീയമാണ് ബിജെപി മുന്നിട്ട് വെച്ചത്. നേരിയ വിജയം മാത്രമാണ് ബിജെപിക്ക് ഉണ്ടായത്. കഴിഞ്ഞ വർഷത്തേക്കാൾ അവർക്ക് സീറ്റുകൾ കുറവാണ് എന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി. Sitaram Yechury on Tripura election

2018 ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 44 സീറ്റുകളാണ് ഉണ്ടായിരുന്നത്. അത് ഈ വർഷം 33 ആയി കുറഞ്ഞു. കനത്ത അപ്രകാരമാണ് ബിജെപി ത്രിപുരയിൽ അഴിവിട്ടിരുന്നത്. അക്രമത്തിൽ പ്രവർത്തകർ മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതോടെ തെരഞ്ഞെടുപ്പിന് മൂന്ന് മാസം ബാക്കി നിൽക്കുമ്പോൾ പോലും ഞങ്ങൾക്ക് പ്രചാരണം നടത്താൻ സാധിച്ചില്ല. എന്നിട്ടും ഇവയെല്ലാം അതിജീവിച്ചു പാർട്ടിയുടെ കൂടെ നിന്ന എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു.

Read Also: ‘ഇന്നത്തെ ത്രിപുരയാണ് നാളത്തെ കേരളം, താമരകുമ്പിളിൽ വടക്കു കിഴക്കൻ സംസ്‌ഥാനങ്ങൾ’; ബിജെപി സംസ്ഥാന ഘടകം

പ്രത്യേക സംസ്ഥാനം വേണമെന്ന തിപ്രമോതയുടെ ആഹ്വാനമാണ് അവർക്ക് ഗോത്ര മേഖലയിൽ മുൻ‌തൂക്കം നൽകിയത്. ഈ വികാരം ഉയർത്തുന്നതിൽ പിന്നീട് പ്രതിസന്ധികൾ ഉണ്ടായേക്കാം. ത്രിപുരയിലെ ഗോത്രവർഗ ജനതയുടെ താല്പര്യങ്ങൾ ഭരണഘടനക്ക് അകത്തു നിന്ന് സിപിഐഎമും ഇടത് സഖ്യവും പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Story Highlights: Sitaram Yechury on Tripura election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here