ദേശാഭിമാനി ലേഖകനെ മര്‍ദിച്ച സംഭവം; അപലപനീയമെന്ന് മഞ്ചേരി സിപിഐഎം ഏരിയ കമ്മിറ്റി

മഞ്ചേരിയില്‍ ദേശാഭിമാനി ലേഖകനെ സിപിഐഎം സെക്രട്ടറിയുടെ നേതൃത്വത്തില്‍ മര്‍ദിച്ച സംഭവം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് മഞ്ചേരി സിപിഐഎം ഏരിയ കമ്മിറ്റി. സംഭവത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് ഏരിയ കമ്മിറ്റി വ്യക്തമാക്കി.(Deshabhimani writer beaten up manjeri CPIM manjeri committee condemn)
ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. സിപിഐഎം ബ്രാഞ്ച് സെക്രട്ടറി വിനയന്റെ നേതൃത്വത്തിലാണ് ജീവനക്കാരനെ ഓഫീസില്‍ കയറി മര്‍ദിച്ചത്. ലേഖകന്‍ ടി വി സുരേഷിനാണ് മര്‍ദനമേറ്റത്.
Read Also: ലൈഫ് മിഷന്‍ കോഴക്കേസ്; സി.എം രവീന്ദ്രന്റെ ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി
വാര്‍ത്ത നല്‍കുന്നതുമായി ബന്ധപ്പെട്ട് സുരേഷും ബ്രാഞ്ച് സെക്രട്ടറിയും തമ്മില്‍ ഫോണില്‍ വാക്കുതര്‍ക്കമുണ്ടായി.അല്‍പ സമയം കഴിഞ്ഞ് ബ്രാഞ്ച് സെക്രട്ടറി മറ്റ് രണ്ട് പേര്‍ക്കൊപ്പം ദേശാഭിമാനി ഓഫീസിലേക്ക് എത്തി. ശേഷം സുരേഷിനെ മര്‍ദിക്കുകയായിരുന്നു.
Story Highlights: Deshabhimani writer beaten up manjeri CPIM manjeri committee condemn
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here