Advertisement

യുഎഇയിൽ കോവിഡ് പിഴകളിൽ ഇളവ്; ഇന്ന് മുതൽ നടപ്പിലാകും

March 15, 2023
Google News 2 minutes Read
People wearing mask

യുഎഇയിൽ കോവിഡ് പിഴകളിൽ ഇളവ് പ്രഖ്യാപിച്ച് അധികൃതർ. അൻപതുശതമാനം ഇളവാണ് പ്രഖ്യാപിച്ചത്. ഇന്ന് മുതൽ തീരുമാനം നടപ്പാക്കും. രണ്ടു മാസത്തിനുള്ളിൽ പിഴ അടയ്ക്കുന്നവർക്കാണ് ഇളവ് ലഭിക്കുക. UAE eases covid fines from today

മലയാളികളുപ്പെടെയുളള നിരവധിയാളുകൾക്ക് ആശ്വാസമാവുന്ന പ്രഖ്യാപനമാണ് ദേശീയ ദുരന്ത നിവാരണസമിതി നടത്തിയത്. കോവിഡ് കാലത്തെ വിവിധ പിഴകളിൽ അമ്പത് ശതമാനം ഇളവാണ് പ്രഖ്യാപിച്ചത്. ഇന്ന് ബുധനാഴ്ച മുതൽ തീരുമാനം പ്രാബല്യത്തിൽ വരുമെന്നും ആഭ്യന്തര വകുപ്പിന്റെ ഔദ്യോ​ഗിക വെബ്സൈറ്റിലൂടെയും വിവിധ എമിറേറ്റുകളിലെ പോലീസിന്റെ ഔദ്യോ​ഗിക വെബ്സൈറ്റിലും പിഴയിളവിനായി അപേക്ഷിക്കാമെന്നും അധികൃതർ വ്യക്തമാക്കി.

Read Also: ഈ പ്രതിഭാസത്തിന് കാരണം നിങ്ങള്‍ക്കറിയാമോ? അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ചോദ്യവുമായി സുല്‍ത്താന്‍ നെയാദി

കാലത്ത് കോവിഡ് നിയമങ്ങൾ ലംഘിക്കുന്നവർക്ക് അൻപതിനായിരം ദിർഹം വരെയാണ് യുഎഇ പിഴ ചുമത്തിയിരുന്നത്. മാസ്ക് ധരിക്കാത്തതിന് മൂവായിരവും ആശുപത്രിയിൽ കൃത്യമായി ചികിത്സ തേടാത്ത രോ​ഗികകൾക്ക് 50,000 ദിർഹവുമായിരുന്നു പിഴ. സാമൂഹിക അകലം പാലിക്കാത്തവർക്കും, നിയന്ത്രണങ്ങൾ ലംഘിച്ച് വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നവർക്കുമെല്ലാം പിഴ ചുമത്തിയിരുന്നു.

Story Highlights: UAE eases covid fines from today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here