ലോക സന്തോഷ ദിനം ആഘോഷിച്ച് ദുബായ് എമിഗ്രേഷൻ

ലോക സന്തോഷ ദിനത്തിൽ വ്യത്യസ്തമായ പരിപാടികൾ നടപ്പാക്കി ദുബായ് എമിഗ്രേഷൻ. ജാഫ്‌ലിയയിലെ വകുപ്പിന്റെ മുഖ്യകാര്യാലയത്തിലാണ് സന്തോഷ ദിന പരിപാടികൾ സംഘടിപ്പിച്ചത്. Dubai Emigration celebrates World Happiness Day
ജാഫ്‌ലിയയിലെ ഓഫീസിൽ വിസ സേവനങ്ങളുമായി ബന്ധപ്പെട്ട് ആളുകളുടെ പ്രതികരണം ചോദിച്ചറിയുവാനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥർ തന്നെ രംഗത്തെത്തി. പുതിയതായി ആരംഭിച്ച വീഡിയോ കോൾ സേവനം വഴി ഉദ്യോഗസ്ഥർ ഉപഭോക്താക്കളുമായി നേരിട്ട് ആശയ വിനിമയം നടത്തി സന്തോഷ ദിനത്തിന്റെ ആശംസകൾ നേർന്നു. ദുബായ് രാജ്യാന്തര എയർപോർട്ടുകളിലും വൈവിധ്യമായ പരിപാടികൾ അരങ്ങേറി.
എല്ലാവർക്കും സന്തോഷ ജീവിതത്തിന്റെ മഹത്തായ മാതൃക പകരാനാണ് രാജ്യത്തെ ഭരണാധികാരികൾ ആഗ്രഹിക്കുന്നതെന്നും യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ ഈ രംഗത്തെ കാഴ്ചപ്പാടുകൾ ഏറെ പ്രസക്തമാണെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻറ് ഫോറിനേഴ്സ് അഫയേഴ്സ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മറി പറഞ്ഞു. വകുപ്പിലെ ജീവനക്കാർ ഓഫീസുകൾ തോറും വിവിധ സമ്മാനങ്ങളും മറ്റു മധുരങ്ങളും നൽകി പരിപാടിയോടനുബന്ധിച്ച് അൽ സദാ ഗാർഡൻ എന്ന പേരിൽ ഹാപ്പിനസ് കാർണിവലും ഒരുക്കിയിരുന്നു.
Story Highlights: Dubai Emigration celebrates World Happiness Day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here