രാഹുല്‍ ഗാന്ധിക്കെതിരെയുള്ള നടപടി ജനാധിപത്യത്തിന്റെ മരണമണി; പ്രവാസി വെല്‍ഫയര്‍ ടേബിള്‍ ടോക്ക്
രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കിയ നടപടിക്കെതിരെ പ്രവാസി വെല്‍ഫെയര്‍ അല്‍ഖോബാര്‍ റീജിയണല്‍ കമ്മിറ്റി ‘ജനാധിപത്യത്തിന്റെ മരണമണി’ എന്ന പേരില്‍ ടേബിള്‍ ടോക്ക് സംഘടിപ്പിച്ചു. ഫാസിസത്തിന്റെ കൈകള്‍ രാഹുല്‍ ഗാന്ധിയിലെത്തി നില്‍ക്കുന്ന ഈ അവസരത്തിലെങ്കിലും പ്രതിപക്ഷ കക്ഷികള്‍ ഭിന്നത മറക്കണം. താല്‍കാലിക ഇലക്ഷന്‍ സംഖ്യങ്ങള്‍ അല്ലാതെ മുന്‍കൂട്ടിയുള്ള ഒറ്റക്കെട്ടായ മുന്നേറ്റങ്ങള്‍ നടത്തണമെന്നും ടേബിള്‍ ടോക്കില്‍ പങ്കെടുത്തവര്‍ പറഞ്ഞു.(Pravasi Welfare Table Talk condemns action against Rahul Gandhi )
ഫാസിസത്തിനെതിരെയുള്ള പോരാട്ടത്തില്‍ പ്രാദേശിക കക്ഷികളുടെയും സാമൂഹിക സംഘടനകളുടെയും പങ്കാളിത്തവും പ്രധാനപ്പെട്ടതാണെന്നും ടേബിള്‍ ടോക് വിലയിരുത്തി. സക്കീര്‍ പറമ്പില്‍ ഒഐസിസി, ഇഖ്ബാല്‍ കെഎംസിസി, മുജീബ് കളത്തില്‍ മീഡിയ ഫോറം, മുഹ്‌സിന്‍ ആറ്റശ്ശേരി, അസീസ് എ.കെ., സഫ്വാന്‍, ഷജീര്‍ തൂണേരി, ഫൗസിയ അനീസ്, റഊഫ് ചാവക്കാട് തുടങ്ങിയവര്‍ സംസാരിച്ചു.
Read Also: കെഎംസിസി സാമൂഹ്യ സുരക്ഷാ പദ്ധതി മരണാനന്തര ആനുകൂല്യം കൈമാറി
കര്‍ണാടക കോലാറില്‍ 2019ല്‍ നരേന്ദ്രമോദിക്കെതിരെ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി. അതേസമയം അടുത്തമാസം അഞ്ചിന് കോലാറില്‍ വീണ്ടും രാഹുല്‍ ഗാന്ധിയെ എത്തുന്നത്. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊപ്പം വന്‍ പ്രതിഷേധ പരിപാടിയിലും രാഹുല്‍ പങ്കെടുക്കും. അയോഗ്യനാക്കിയതിന് രാഹുലിനെ അതേ വേദിയില്‍ വീണ്ടും എത്തിച്ച്, കര്‍ണാടകയില്‍ വിജയത്തിലൂടെ മറുപടി നല്‍കാനാണ് കോണ്‍ഗ്രസ് നീക്കം.
Story Highlights: Pravasi Welfare Table Talk condemns action against Rahul Gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here