കോൺഗ്രസിൽ നിന്ന് മക്കൾ മാത്രമല്ല, കാരണവൻമാരും ബിജെപിയിലേക്ക് വരും; എ.എൻ രാധാകൃഷ്ണൻ

എ.കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ വരവിന് പിന്നാലെ ബി ജെ പി യിലേക്ക് ഇനിയും കൂടുതൽ ആളുകളെത്തുമെന്ന അവകാശ വാദവുമായി ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ രംഗത്ത്. കോൺഗ്രസിൽ നിന്ന് മക്കൾ മാത്രമല്ല, കാരണവൻമാരും ബിജെപിയിലേക്ക് വരും. ന്യൂനപക്ഷ മോർച്ച പ്രവർത്തകർക്ക് ഒപ്പം എ എൻ രാധാകൃഷ്ണൻ മലയാറ്റൂർ കുരിശ് മുടിയിൽ എത്തിയപ്പോഴാണ് പ്രതികരണം നടത്തിയത്. ( Anil Antony’s entry into BJP AN Radhakrishnan response ).
കോൺഗ്രസ് നേതാക്കൾ മാത്രമല്ല, ഇടതുപക്ഷത്ത് നിന്നും ആളുകൾ വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എകെ ആന്റണിയെ ഒരിക്കലും അപമാനിച്ചിട്ടില്ല. അദ്ദേഹത്തിന്റെ മകൻ ബിജെപിയിലേക്ക് വന്നത് വലിയ മുതൽകൂട്ട് ആണെന്നും എ എൻ രാധാകൃഷ്ണൻ വ്യക്തമാക്കി. താൻ ബിജെപിയിൽ ചേർന്ന വിഷയത്തിൽ പിതാവിന്റെ വൈകാരിക പ്രതികരണം കണ്ടുവെന്നും അദ്ദേഹത്തിന് വിഷമമുണ്ടെന്ന് അറിയാമെന്നും അനിൽ കെ ആന്റണി ട്വന്റി ഫോറിനോട് പ്രതികരിച്ചു.
Read Also: അദ്ദേഹത്തിന് വിഷമമുണ്ടെന്നറിയാം; എ.കെ ആന്റണിയുടെ വൈകാരിക പ്രതികരണത്തിന് മറുപടിയുമായി അനില്‍ ആന്റണി
ബിബിസി വിഷയത്തിൽ പാർട്ടിയുമായി അകന്നപ്പോൾ കോൺഗ്രസ് നേതാക്കൾ പലരും ബന്ധപ്പെട്ടിരുന്നു. രാജ്യ താത്പര്യം മുൻനിർത്തിയാണ് താൻ ഈ തീരുമാനം കൈക്കൊണ്ടത്. ബിജെപി പ്രവേശനം ആലോചിച്ച് വ്യക്തമായി സ്വീകരിച്ച നിലപാടാണെന്നും അദ്ദേഹം വ്യക്തമാക്കി.
പഴയ കോൺഗ്രസ് പാർട്ടിയല്ല ഇപ്പോഴത്തേത്. രണ്ടാളുകളിൽ മാത്രം കേന്ദ്രീകരിക്കുന്ന സ്വാർത്ഥ സംഘടനയായി പാർട്ടി മാറി. കോൺഗ്രസിലേക്ക് താൻ മടങ്ങി വരണമെന്നുള്ളത് സഹോദരന്റെ അഭിപ്രായം മാത്രമാണ്. തന്റേത് സഹിഷ്ണുതയുള്ള കുടുംബമാണ്. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും സ്നേഹത്തോടെ മുന്നോട്ട് പോകും. നരേന്ദ്രമോദി നേതൃത്വം നൽകുന്ന ബിജെപിയിൽ തന്നെ തുടരാനാണ് തന്റെ തീരുമാനമെന്നും അനിൽ പറഞ്ഞു.
വയനാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും അനിൽ ആന്റണി പ്രതികരണം നടത്തി. തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനമെടുക്കാത്ത കാര്യത്തിൽ ഒന്നും പറയാനില്ലെന്ന് അനിൽ പറഞ്ഞു. മത്സരിക്കുമോ എന്നത് സാങ്കല്പിക ചോദ്യം മാത്രമാണ്. പ്രവർത്തന മേഖല കേരളമാണോ ഡൽഹി ആണോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. പാർട്ടി നിർദ്ദേശപ്രകാരം പ്രവർത്തിക്കുമെന്നും അനിൽ വിശദീകരിച്ചു.
Story Highlights: Anil Antony’s entry into BJP AN Radhakrishnan response
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here