അബുദാബിയിൽ സ്കൂൾ ഫീസിൽ 3.94 ശതമാനം വരെ വർധനയ്ക്ക് അംഗീകാരം

അബുദാബിയിൽ സ്കൂൾ ഫീസിൽ 3.94 ശതമാനം വരെ വർധനയ്ക്ക് അംഗീകാരം. ഇർതികാ പരിശോധനയിൽ ലഭിച്ച സ്കോർ അടിസ്ഥാനമാക്കിയാണ് സ്കൂളുകൾക്ക് ഫീസ് വർധിപ്പിക്കാൻ അനുമതി. 2023 – 24 അധ്യയന വർഷത്തേക്കുള്ള സ്കൂൾ ട്യൂഷൻ ഫീസ് ഘടനയാണ് അബുദാബി വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ടത്.
Read Also: പാര്‍ക്കുകളിലും പ്രാര്‍ത്ഥനാ സൗകര്യം ഏര്‍പ്പെടുത്തി അബുദാബി
ഇർതികാ പരിശോധനകളിൽ ലഭിച്ച സ്കോറുകൾക്ക് അനുസരിച്ച് സ്കൂളുകൾക്ക് ഫീസ് വർദ്ധിപ്പിക്കാൻ അനുമതിലഭിച്ചിട്ടുണ്ട്. കോവിഡിനെ തുടർന്ന് രക്ഷിതാക്കളെ പിന്തുണയ്ക്കുന്നതിനായി ട്യൂഷൻ ഫീസ് മൂന്നു വർഷത്തേയ്ക്ക് താൽക്കാലികമായി നിർത്തിവച്ചിരുന്നു. ഈ തീരുമാനം മാറ്റിയതിനെ തുടർന്നാണ് പ്രഖ്യാപനം.
പരിശോധനയിൽ മികച്ച റാങ്ക് നേടിയ സ്‌കൂളുകൾക്ക് പുതിയ അധ്യയന വർഷത്തിൽ ട്യൂഷൻ ഫീസ് പരമാവധി 3.94 ശതമാനം വരെ വർധിപ്പിക്കാം വെരിഗുഡ് ലഭിച്ച സ്കൂളുകൾക്ക് 3.38 ശതമാനവും, ഗുഡ് സ്കോർലഭിച്ച് സ്കൂളുകൾക്ക് 2.81 ശതമാനവും വർദ്ധനവ് വരുുത്താം. അക്സപ്റ്റബിൾ, വീക്ക്, വെരി വീക്ക് എന്നിങ്ങനെ ലഭിച്ച സ്കൂളുകൾക്ക് പരമാവധി 2.25 ശതമാനവും ഫീസ് വർദ്ധിപ്പിക്കാനാവും.
വിദ്യാർഥികളുടെ നേട്ടങ്ങൾ, അധ്യാപനം, പാഠ്യപദ്ധതി, വിദ്യാർഥികളുടെ സംരക്ഷണം, പിന്തുണ എന്നിവ അടിസ്ഥാനമാക്കിയാണ് റാങ്ക് നിശ്ചയിക്കുന്നത്.
Story Highlights: UAE: Up to 3.94% school fee hike approved in Abu Dhabi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here