ചെറിയ പെരുന്നാളിനൊരുങ്ങി ഗള്‍ഫ് നാടുകള്‍: വിസ്മയക്കാഴ്ചയാകാന്‍ വെടിക്കെട്ടും കരിമരുന്ന് പ്രയോഗങ്ങളും

ഈദുല്‍ ഫിത്വറിനോട് അനുബന്ധിച്ച് ദുബായില്‍ പീരങ്കി വെടി മുഴങ്ങും. ആകാശത്ത് വര്‍ണ വിസ്മയം തീര്‍ക്കുന്ന പടക്കങ്ങളുടെ പ്രകടനമില്ലാതെ യുഎഇ ആഘോഷങ്ങള്‍ പൂര്‍ത്തിയാകാറില്ല. ഇത്തവണയും ഈ പതിവ് തെറ്റിക്കാതെയാണ് ഈദുല്‍ ഫിത്വര്‍ ആഘോഷവും.(Eid Al Fitr fireworks in Abu Dhabi and Dubai)
പീരങ്കി വെടിയുടെ വര്‍ണവിസ്മയങ്ങള്‍ക്കൊപ്പം വിസ്മയകരമായ കരിമരുന്ന് പ്രയോഗവും ഈദിന്റെ ഭാഗമായി യുഎഇയില്‍ നടക്കും. അബുദാബിയിലെ പ്രമുഖ വിനോദ കേന്ദ്രമായ യാസ് ദ്വീപില്‍ ഈദുല്‍ ഫിത്തറിന്റെ ആദ്യ രണ്ട് ദിവസങ്ങളില്‍ വെടിക്കെട്ടുണ്ടാകും. വെടിക്കെട്ട് പ്രദര്‍ശനം രാത്രി 9 മണിക്ക് ആരംഭിക്കും. അബുദാബി കോര്‍ണിഷിലും വെള്ളിയാഴ്ച രാത്രി 9 മണിക്ക് വെടിക്കെട്ട് പ്രദര്‍ശനം നടക്കും.
അല്‍ മുഗൈറ ബേ, ഹുദൈരിയത്ത് ദ്വീപ്, അല്‍ ഐന്‍ ഹസ്സ സ്റ്റേഡിയം, ദുബായിലെ പാര്‍ക്കുകള്‍, ഗ്ലോബല്‍ വില്ലേജ്, ബ്ലൂവാട്ടേഴ്‌സ് ദ്വീപ് എന്നിവിടങ്ങളിലും വെടിക്കെട്ട് പ്രകടനങ്ങള്‍ ജനങ്ങള്‍ക്ക് കാണാം.
Read Also: അൽകോബറിലെ മാട്ടുൽ മൻശഇൻറ്റെയും മലപ്പുറം മഅദിൻന്റെയും സംയുക്താഭിമുഖ്യത്തിൽ ഇഫ്താർ മീറ്റ്
അതിനിടെ റമദാന്‍ പ്രമാണിച്ച് ദുബായില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏപ്രില്‍ മാസത്തെ ശമ്പളം മുന്‍കൂറായി നല്‍കി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശ പ്രകാരം കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് അറിയിപ്പ് പുറപ്പെടുവിച്ചത്. ഇതനുസരിച്ച് ഏപ്രിലിലെ ശമ്പളം 17 മുതല്‍ വിതരണം ചെയ്തുതുടങ്ങിയിരുന്നു.
Story Highlights: Eid Al Fitr fireworks in Abu Dhabi and Dubai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here