Advertisement

തൃശൂര്‍ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് കണ്ടത്തെിയത് 220 കഞ്ചാവ് ചെടികള്‍; അന്വേഷണം ആരംഭിച്ച് പൊലീസ്

May 3, 2023
Google News 2 minutes Read
Cannabis plants at Thrissur Kodungallur

തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ എറിയാട് ആളൊഴിഞ്ഞ പറമ്പില്‍ നിന്നും വന്‍തോതില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി. മാടവന എരുമക്കോറയിലാണ് ഇരുന്നൂറ്റി ഇരുപതോളം ചെടികള്‍ കണ്ടെത്തിയത്. കൊടുങ്ങല്ലൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എം.ഷാംനാഥിന്റെ നേതൃത്വത്തിലുള്ള സംഘംമാണ് ഇന്ന് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. (Cannabis plants at Thrissur kodungallur)

എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വന്‍തോതില്‍ കഞ്ചാവ് ചെടികള്‍. മാടവന എരുമക്കോറയില്‍ ആളൊഴിഞ്ഞ പറമ്പില്‍ 220 ഓളം കഞ്ചാവ് ചെടികള്‍ നട്ടു പിടിപ്പിച്ചതായി കണ്ടെത്തി. ഒരാഴ്ച്ച മുന്‍പ് ഈ പ്രദേശത്ത് നിന്നും സമാനമായ രീതിയില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തിയിരുന്നു.

Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?

എരുമക്കോറ പ്രദേശത്ത് മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ട പല പ്രതികളും വന്നു പോകുന്നതായുള്ള വിവരം ലഭിച്ചിട്ടുണ്ടെന്നും പ്രതികള്‍ക്ക് വേണ്ടി മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ആരംഭിച്ചതായും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. പ്രിവന്റീവ് ഓഫീസര്‍ പി.വി ബെന്നി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എസ്. അഫ്‌സല്‍, എ.എസ് രിഹാസ് എന്നിവരും എക്‌സൈസ് സംഘത്തില്‍
ഉണ്ടായിരുന്നു.

Story Highlights: Cannabis plants at Thrissur Kodungallur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here