Advertisement

‘വലതു കണ്ണിന് കാഴ്ചക്കുറവുണ്ട്, തുമ്പിക്കൈയില്‍ മുറിവ്’; അരിക്കൊമ്പന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വനംവകുപ്പ്

May 3, 2023
Google News 3 minutes Read
Forest department report about arikomban health high court

ഇടുക്കി ചിന്നക്കനാലില്‍ നിന്ന് വളരെ ശ്രദ്ധയാര്‍ജിച്ച ദൗത്യത്തിന് ശേഷം പെരിയാര്‍ വനമേഖലയിലെത്തിച്ച കാട്ടാന അരിക്കൊമ്പന്റെ വലത് കണ്ണിന് കാഴ്ചക്കുറവുള്ളതായി വനംവകുപ്പ്. ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് വനംവകുപ്പിന്റെ പരാമര്‍ശം. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു. (Forest department report about arikomban health high court)

അരിക്കൊമ്പന്റെ തുമ്പിക്കൈയിലും പരുക്കേറ്റെന്നാണ് വനംവകുപ്പ് നല്‍കിയ റിപ്പോര്‍ട്ട്. രണ്ട് ദിവസം പഴക്കമുള്ള പരുക്കുണ്ടെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ കാട്ടാനയെ തുറന്നുവിട്ടത് മുറിവുകളില്‍ മരുന്ന് വച്ചതിന് ശേഷമാണ്. അരിക്കൊമ്പന് മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും സിസിഎഫിന്റെ റിപ്പോര്‍ട്ടിലുണ്ട്.

Read Also: അരിക്കൊമ്പൻ: കൃതമായി നിരീക്ഷണം നടത്തണമെന്ന് ഹൈക്കോടതി

അരിക്കൊമ്പനെ കൃത്യമായി നിരീക്ഷിക്കണമെന്ന് വനംവകുപ്പിനോട് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഭക്ഷണവും വെള്ളവും തേടി ആന തിരികെ വരാന്‍ സാധ്യത ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു. നിരീക്ഷണം ഉറപ്പാക്കിയിട്ടുണ്ടെന്ന് വനം വകുപ്പ് കോടതിയില്‍ മറുപടി നല്‍കി. മനുഷ്യ-മൃഗ സംഘര്‍ഷം പഠിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കാനും ഹൈക്കോടതി നിര്‍ദേശം നല്‍കി. അരികൊമ്പന്‍ ദൗത്യത്തില്‍ പങ്കെടുത്തവരെ ഹൈക്കോടതി പ്രത്യേകം അഭിനന്ദിച്ചു.

Story Highlights: Forest department report about arikomban health high court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here