Advertisement

അനുമതിയില്ലാതെ സൗദി സന്ദര്‍ശനം; മാപ്പ് പറഞ്ഞ് മെസി

May 5, 2023
Google News 2 minutes Read
lionel-messi-releases-apology-video-after-saudi-arabia-trip

അനുമതിയില്ലാതെ സൗദിയിലേക്ക് യാത്ര നടത്തിയതിന് ക്ഷമ ചോദിച്ച് ലയണൽ മെസി. സമൂഹമാധ്യമങ്ങളിൽ പുറത്തുവിട്ട വിഡിയോയിലാണ് മെസി സഹതാരങ്ങളോട് മാപ്പ് പറഞ്ഞത്. പി എസ് ജി ക്ലബ് എന്ത് നടപടി എടുക്കുമെന്ന് കാത്തിരിക്കുകയാണെന്നും മെസി വിഡിയോയിൽ പറയുന്നു.(Lionel Messi apology video after saudi trip)

ക്ലബിനോടും സഹതാരങ്ങളോടും ക്ഷമ ചോദിക്കുന്നു. ഞാനൊരു യാത്ര പദ്ധതിയിട്ടിരുന്നു, അത് ഒഴിവാക്കാനായില്ല, കാരണം നേരത്തെ ഒരുവട്ടം ഒഴിവാക്കിയ പരിപാടിയാണത് മെസി സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവിട്ട വിഡിയോയില്‍ പറയുന്നത്.

Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?

അനുമതിയില്ലാതെ സൗദി അറേബ്യ സന്ദര്‍ശനത്തിന് പോയെന്നതിന്‍റെ പേരില്‍ പിഎസ്‌ജി രണ്ടാഴ്‌ചത്തേക്ക് സസ്പെന്‍ഡ് ചെയ്‌ത മെസി ക്ലബുമായുള്ള കരാര്‍ റദ്ദ് ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ക്ലബ് സസ്‌പെന്‍ഷന്‍ നല്‍കിയതിനും ഇത്തരം അഭ്യൂഹങ്ങള്‍ പടരുന്ന സാഹചര്യത്തിനും പിന്നാലെയാണ് മെസിയുടെ മാപ്പ് ചോദിക്കല്‍. ഇതിനോട് പിഎസ്‌ജി ക്ലബ് വൃത്തങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Story Highlights: Lionel Messi apology video after saudi trip

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here