Advertisement

മുഖ്യമന്ത്രിയുടെ മൗനം തന്നെ കുറ്റസമ്മതം; എഐ ക്യാമറാ വിവാദത്തിൽ അഴിമതി വ്യക്തമെന്ന് ശോഭാ സുരേന്ദ്രൻ

May 5, 2023
Google News 2 minutes Read
if People want will contest elections; sobha surendran

എഐ ക്യമറാ വിവാദങ്ങളിൽ പുറത്തുവന്ന രേഖകളിൽ നിന്ന് നിന്ന് കോടികൾ അഴിമതി നടന്നത് വ്യക്തമായെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. രേഖകൾ പുറത്തുവിടാൻ സർക്കാർ ആവശ്യപ്പെടുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും എങ്ങനെ പ്രതികരിക്കണമെന്ന് മുഖ്യമന്ത്രിയെ അണിയറയിൽ പഠിപ്പിക്കുകയാണെന്നും ശോഭാ സുരേന്ദ്രൻ കുറ്റപ്പെടുത്തി.

വിദേശത്തു ബിസിനസ് നടത്തുന്നവർക്കെതിരെ ആരോപണം ഉണ്ടാകുമ്പോൾ ഏത് അന്വേഷണവും നടത്താൻ തയ്യാറാകണം എന്നാണ് മുഖ്യമന്ത്രി പറയേണ്ടത്. കേന്ദ്ര അന്വേഷണമാണ് മുഖ്യമന്ത്രി ആവശ്യപ്പെടേണ്ടത്. കമ്പനിയുടെ ക്രയവിക്രയം വിദേശത്തായതുകൊണ്ട് സംസ്ഥാനത്തെ ഏജൻസി അന്വേഷിച്ചാൽ എങ്ങനെ ആണ് സത്യം പുറത്തു വരികയെന്ന് ശോഭാ സുരേന്ദ്രൻ‌ ചോദിച്ചു.

വളരെ കുറഞ്ഞ കാലഅളവിൽ കമ്പനി വൻവളർച്ച നേടിയത് എങ്ങനെ എന്ന് ചർച്ച ചെയ്യണം. ക്യാമറ വിവാത്തിൽ ബിനാമി പ്രവർത്തിച്ചിട്ടുണ്ടെന്നു വ്യക്തമാണ്. മുഖ്യമന്ത്രിയുടെ ബന്ധു പ്രകാശ് ബാബുവിന്റെ സാമ്പത്തിക സ്രോതസിനെ കുറിച്ച് ഇഡിയും അന്വേഷിക്കണം .
സിബിഐ അന്വേഷിക്കണമെങ്കിൽ കേരളം ആവശ്യപ്പെടണം, കൂടാതെ കോടതിയിൽ നിന്ന് ഉത്തരവ് വേണം.

Read Also: കേരളത്തിൽ അഴിമതിയെ കുടുംബവൽക്കരിക്കുന്ന സാഹചര്യം, കാരണഭൂതൻ മുഖ്യമന്ത്രി; ഷാഫി പറമ്പിൽ

കേസ് അന്വേഷണം ആട്ടിമറിക്കാൻ പ്രതിപക്ഷം കൂട്ട് നിൽക്കരുത്. പ്രതിപക്ഷത്തിന്റെ റോൾ പ്രതിപക്ഷം ഏറ്റെടുക്കുന്നുണ്ടോ. വി ഡി സതീശൻ ഉപ മുഖ്യമന്ത്രി സ്ഥാനം മാറ്റി വച്ചു പ്രതിപക്ഷ നേതാവിന്റെ കസേരയിൽ ഇരിക്കണമെന്നും ശോഭ സുരേന്ദ്രൻ വിമർശിച്ചു. വിജിലൻസ് അന്വേഷണം നടത്തുമ്പോൾ അന്താരാഷ്ട്ര ഇടപ്പടുകൾ എങ്ങനെ അന്വേഷിക്കും. മുഖ്യമന്ത്രിയുടെ മൗനം തന്നെ ആണ് വിഷയത്തിൽ
കുറ്റസമ്മതം. മുഖ്യമന്ത്രിയുടെ യു എ ഇ യാത്ര എന്തുകൊണ്ട് കേരളം തടഞ്ഞു എന്ന് എ കെ ബാലനും, മന്ത്രി പി രാജീവും വിശദീകരിക്കണമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

Story Highlights: Shobha Surendran says corruption in AI camera controversy is clear

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here