ലോകം മുഴുവനുമുള്ള മലയാളികളെ കോർത്തിണക്കി സംഘടിപ്പിക്കുന്ന ’24 കണക്റ്റി’ന്റെ ഉദ്ഘാടനം മെയ് 14 ന്

ഫ്ളവേഴ്സ് ടിവിയും 24 വാർത്താ ചാനലും സംയുക്തമായി ലോകം മുഴുവനുമുള്ള മലയാളികളെ കോർത്തിണക്കി നടത്തുന്ന സമൂഹനന്മക്കുവേണ്ടിയുള്ള അണിചേരലായ ’24 കണക്റ്റി’ന്റെ ഉദ്ഘാടനം മെയ് 14 ന് ഞായറാഴ്ച നടക്കും. വൈകുന്നേരം 6 മണി മുതൽ അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്കൂളിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ( 24 Connect on May 14 Flowers TV ).
Read Also: കോഴിക്കോട്ടേക്ക് സംഗീതത്തിന്റെ ലഹരി പടർത്താൻ ‘ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’; ടിക്കറ്റ് വിവരങ്ങൾ അറിയാം
ലോക മലയാളികളെ ഒരേ കുടക്കീഴിൽ കൊണ്ടുവന്ന് സഹായം ആവശ്യമുള്ളവരേയും സഹായിക്കാൻ സന്മനസ്സുള്ളവരേയും ഒരു ശൃംഖലയിലണിനിരത്തി നിർധനർക്കും അശരണർക്കും കൈത്താങ്ങാവാൻ വേണ്ടിയുള്ള പദ്ധതിയാണ് കെഎല്‍എം ആക്‌സിവ ഫിന്‍വെസ്റ്റ് ട്വന്റിഫോര്‍ കണക്ട് പവേര്‍ഡ് ബൈ അലന്‍സ്‌കോട്ട്”. ഉദ്ഘാടനവേളയിൽ ഫ്ളവേഴ്സ് പരിപാടികളിലെ താരങ്ങളും ട്വൻറിഫോർ വാർത്താചാനലിലെ അവതാരകരും ഒരുക്കുന്ന മെഗാഷോയും അരങ്ങേറും.
വീണു പോകുന്നവർക്ക് താങ്ങായി, ജീവിതത്തിന്റെ കൊടുംവെയിലിൽ ഉരുകുന്നവർക്ക് തണലായി, വിദ്യാർത്ഥികൾക്ക് വഴികാട്ടിയായി, യുവജനങ്ങൾക്ക് മാർഗദർശിയായാണ് മലയാളിയുടെ ആഗോള ശൃംഖലയായ 24 കണക്റ്റിന് ഫ്‌ളവേഴ്‌സ് ടിവിക്കും 24 വാർത്താ ചാനലിനും ഒപ്പം കെഎൽഎം ആക്സിവ ഫിൻവെസ്റ്റും അലൻ സ്കോട്ടും ചേർന്ന് തുടക്കം കുറിക്കുന്നത്.
Story Highlights: 24 Connect on May 14 Flowers TV
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here