Advertisement

എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേള; സാംസ്‌കാരിക ഘോഷയാത്ര പത്തനംതിട്ടയില്‍

May 12, 2023
Google News 2 minutes Read
Ente Keralam Mega exhibition Mela Pathanamthitta

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ രാണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ച് സാംസ്‌കാരികഘോഷയാത്ര നടന്നു. പത്തനംതിട്ട സെന്റ്
പീറ്റേഴ്‌സ് ജംഗ്ഷനില്‍ നിന്ന് ജില്ലാ സ്റ്റേഡിയത്തിലേക്കായിരുന്നു ഘോഷയാത്ര. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് സാംസ്‌കാരിക ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി സ്പീക്കര്‍ ശ്രീ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു.

മേയ് 12 മുതല്‍ 18വരെയാണ് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേള സംഘടിപ്പിക്കുന്നത്. സര്‍ക്കാര്‍ നടപ്പാക്കിയ വിവിധ ജനക്ഷേമപദ്ധതികളെകുറിച്ച് ജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിനും വിവിധ സേവനങ്ങള്‍ തല്‍സമയം ലഭ്യമാക്കുന്നതിനും നാട് കൈവരിച്ച നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും കുടുംബശ്രീ പ്രവര്‍ത്തകരെയും ചെറുകിട സംരംഭകരെയും പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ ഉല്‍പന്നങ്ങള്‍ വിപണനംചെയ്യുന്നതിന് അവസരമൊരുക്കി നല്‍കുന്നതിനുമാണ് എന്റെ കേരളം മേള സംഘടിപ്പിക്കുന്നത്.

Read Also: സംഘപരിവാറിന് വേണ്ടത് ഒരുമയും ഐക്യവുമല്ല, ആളുകളെ ഭിന്നിപ്പിക്കുകയാണ് ലക്ഷ്യം; മുഖ്യമന്ത്രി

വകുപ്പുകളുടെ ശീതീകരിച്ച തീം-കൊമേഴ്‌സ്യല്‍ സ്റ്റാളുകള്‍ മേളയിലെ പ്രധാന ആകര്‍ഷണമാകും. ബോധവല്‍ക്കരണ സെമിനാറുകള്‍ എല്ലാ ദിവസവും രാവിലെ സംഘടിപ്പിക്കും. ഉച്ചകഴിഞ്ഞ് വിവിധ
വകുപ്പുകളുടെ കലാപരിപാടികളും ജില്ലയിലെ പരമ്പരാഗത കലകളുടെ അവതരണവും അരങ്ങേറും. രാത്രി ഏഴിന് എല്ലാ ദിവസവും പ്രശസ്ത കലാകാരന്മാരും സംഗീതജ്ഞരും അണിനിരക്കുന്ന കലാസന്ധ്യ നടക്കും.

Story Highlights: Ente Keralam Mega exhibition Mela Pathanamthitta

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here