Advertisement

ഇന്ത്യൻ വനിതാ ലീഗ് : കലാശ പോരാട്ടത്തിൽ ഗോകുലം കേരളം എഫ്‌സി കിക്ക്സ്റ്റാർട് എഫ്‌സിക്ക് എതിരെ

May 21, 2023
Google News 3 minutes Read
Image of Gokulam Kerala FC IWL

ഇന്ത്യൻ വനിതാ ലീഗിൽ ഇന്ന് ഫൈനൽ. കലാശ പോരാട്ടത്തിൽ ഗോകുലം കേരള എഫ്‌സി കർണാടക ക്ലബ് കിക്ക്സ്റ്റാർട് എഫ്‌സിയെ നേരിടും. ഇന്ന് വൈകുന്നേരം 6:00 മണിക്ക് അഹമ്മദാബാദിലെ ട്രാൻസ്സ്റ്റേഡിയയിലാണ് മത്സരം. ഇന്ത്യൻ ഫുട്ബോൾ യൂട്യൂബ് ചാനലിൽ ഫൈനൽ തത്സമയം സംപ്രേക്ഷണം ചെയ്യും. മുഖ്യ പരിശീലകനായ ആന്റണി ആൻഡ്രൂസിന്റെ കീഴിലുള്ള ഗോകുലം കേരള മികച്ച ഫോമിലാണ്. സെമിയിൽ മണിപ്പൂർ ക്ലബ് ഈസ്റ്റേൺ സ്പോർട്ടിങ് യൂണിയനെതിരെ വൻ വിജയം നേടിയാണ് ടീമിന്റെ ഫൈനൽ പ്രവേശം. ഇന്ദുമതി കതിരേശനും സബിത്ര ഭണ്ഡാരിയും ഇരട്ട ഗോളുകൾ നേടി തിളങ്ങിയ മത്സരത്തിൽ ഗോകുലത്തിന്റെ വിജയം ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക്. മറ്റൊരു സെമി ഫൈനലിൽ ടൂർണമെന്റിലെ ഫേവറിറ്റ്സ് ആയ സേതു എഫ്‌സിയെ പരാജപ്പെടുത്തിയാണ് കിക്ക്‌ സ്റ്റാർട്ട് എഫ്‌സി ഫൈനലിലേക്ക് യോഗ്യത നേടിയത്. Gokulam Kerala FC vs KickStart FC IWL Final

തുടർച്ചയായ മൂന്നാം ഹീറോ IWL കിരീടത്തിൽ നിന്ന് ഒരു ജയം മാത്രം അകലെയാണ് മലബാറിയൻസ്. മത്സരത്തിന് മുന്നോടിയായി ഹെഡ് കോച്ച് പറയുന്നു: “ഫൈനൽ മത്സരത്തിൽ കിക്ക്‌സ്റ്റാർട്ടിൽ നിന്ന് ഞാൻ കടുത്ത വെല്ലുവിളി പ്രതീക്ഷിക്കുന്നു എന്ന് പരിശീലകൻ ആന്റണി ആൻഡ്രൂസ്. സെമിയിൽ ചാമ്പ്യൻമാരായ സേതുവിനെ തോൽപ്പിച്ച് അവർ തങ്ങളുടെ കരുത്ത് തെളിയിച്ചു. ഇന്ന് കടുത്ത പോരാട്ടം കാണാൻ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടം ചൂടി മാഞ്ചസ്റ്റര്‍ സിറ്റി

ലീഗിൽ ഉടനീളം മികച്ച ഫോമിലാണ് നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്‌സി. ആശാലതാ ദേവി, ഇന്ദുമതി കതിരേശൻ, ഡാങ്‌മെയ് ഗ്രേസ്, ജോല്യ്ക്കൽ അടിച്ചുകൂട്ടുന്ന സബിത്ര ഭണ്ഡാരി തുടങ്ങിയ ഏറ്റവും പരിചയസമ്പന്നരായ താരങ്ങൾ ടീമിനൊപ്പമുണ്ട്. 28 ഗോളുകളാണ് സബിത്ര ഭണ്ഡാരി ഈ സീസണിൽ അടിച്ചുകൂട്ടിയത്. രണ്ടാമതുള്ള കജോൾ ഡിസൂസയ്ക്കും ഇന്ദുമതി കതിരേശനും 10 ഗോളുകളാണുള്ളത്. ഈ വർഷത്തെ ഇന്ത്യൻ വനിതാ ലീഗ് നേടിയാൽ ഗോകുലം കേരളയെ കാത്തിരിക്കുന്നത് ഹാട്രിക്ക് കിരീട നേട്ടം എന്ന ചരിത്രമാണ്.

Story Highlights: Gokulam Kerala FC vs KickStart FC IWL Final

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here