Advertisement

‘ഒരു ലക്ഷം രൂപയുടെ ക്യാമറയ്ക്ക് പത്ത് ലക്ഷം വരെ വിലയിട്ടു’; എഐ ക്യാമറാ ഇടപാടില്‍ കൂടുതല്‍ രേഖകള്‍ പുറത്തുവിട്ട് രമേശ് ചെന്നിത്തല

May 28, 2023
Google News 3 minutes Read
Ramesh Chennithala released more documents in AI ​​camera deal

എ ഐ ക്യാമറ ഇടപാടില്‍ കൂടുതല്‍ രേഖകള്‍ പുറത്ത് വിട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ടെന്‍ണ്ടറില്‍ പങ്കെടുത്ത അക്ഷര കമ്പനിയുമായി ബന്ധപ്പെട്ട രേഖകളാണ് ചെന്നിത്തല പുറത്തുവിട്ടത്. ക്യാമറ ഓരോന്നിനും തോന്നും പോലെ വില ഇട്ടുവെന്ന് കുറ്റപ്പെടുത്തിയ ചെന്നിത്തല ഒരു ലക്ഷം രൂപയുടെ ക്യാമറയ്ക്ക് പത്ത് ലക്ഷം വരെ വിലയാക്കി മാറ്റിയ മായാജാലമാണ് കെല്‍ട്രോണിന്റെതെന്ന് ആരോപിച്ചു.(Ramesh Chennithala released more documents in AI ​​camera deal)

സംസ്ഥാനത്തെമ്പാടും എഐ ക്യാമറയുമായി ബന്ധപ്പെട്ട വിവരാവകാശ ചോദ്യത്തിന് കെല്‍ട്രോണ്‍ ചെയര്‍മാന്‍ മറുപടി നല്‍കിയില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. ഇടപാടുമായി ബന്ധപ്പെട്ട് നാണംകെട്ട മറുപടിയാണ് കെല്‍ട്രോണ്‍ എം ഡി നല്‍കിയതെന്നും എ ഐ ക്യാമറ ഇടപാടിന്റെ ഗുണഭോക്താവ് മുഖ്യമന്ത്രി പിണറായി വിജയന്റെ ബന്ധുക്കളാണെന്നും അവരെ സംരക്ഷിക്കാന്‍ വേണ്ടിയാണ് കെല്‍ട്രോണ്‍ ക്യാമറകളുടെ വിലവിവരം മറച്ച് വെക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

Read Also: എ ഐ ക്യാമറകള്‍ക്ക് മുന്നില്‍ സമരം നടത്തുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനം അപഹാസ്യം: സിപിഐഎം

എഐ ക്യാമറാ വിവാദത്തില്‍ സര്‍ക്കാരിനെതിരെ കെപിസിസി അധ്യക്ഷനും രംഗത്തെത്തി. കോടികളുടെ അഴിമതിയില്‍ മുങ്ങിക്കുളിച്ച എഐ ക്യാമറ പദ്ധതിക്കെതിരേ കോണ്‍ഗ്രസ് പ്രഖ്യാപിച്ച സമരം അപഹാസ്യമെന്ന് വിമര്‍ശിച്ച സിപിഐഎം, മുഖ്യമന്ത്രിയുടെയും ബന്ധുവിന്റെയും അഴിമതിക്ക് കുടപിടിക്കുന്ന പ്രസ്ഥാനമായി തരംതാഴ്ന്നെന്ന് കെ സുധാകരന്‍ പറഞ്ഞു. സത്യത്തിന്റെയും നീതിയുടെയും സുതാര്യതയുടെയും പക്ഷത്താണ് സിപിഐഎമ്മെങ്കില്‍ കോണ്‍ഗ്രസിനോടൊപ്പം സമരത്തില്‍ പങ്കാളികളാകണം. എഐ ക്യാമറ പദ്ധതി നടപ്പാക്കുന്നതിനു മുമ്പ് തുറന്ന സംവാദത്തിന് സിപിഎമ്മിനെ വെല്ലുവിളിക്കുന്നെന്നും സുധാകരന്‍ പറഞ്ഞു.

Story Highlights: Ramesh Chennithala released more documents in AI ​​camera deal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here