Advertisement

പുരി ജഗന്നാഥ ക്ഷേത്രത്തിൽ സേവ ചെയ്യാൻ ബാലന്മാരെ നിശ്ചയിച്ചു; ശമ്പളം 1-2 ലക്ഷം രൂപ

June 16, 2023
Google News 2 minutes Read
boys aged less than 1 Puri temple servitors

പ്രസിദ്ധമായ പുരി ജഗന്നാഥ ക്ഷേത്രത്തിൽ സേവ ചെയ്യാൻ ബാലന്മാരെ നിശ്ചയിച്ചു. 1 മുതൽ 2 ലക്ഷം രൂപ വരെയാണ് ഇവർക്ക് ഒറ്റത്തവണ ലഭിക്കുന്ന വാർഷിക ശമ്പളം. ബാലദേബ് ദസ്‌മോഹപത്രയും ഏകാൻശു ദസ്‌മോഹപത്രയുമാണ് ഇത്തരത്തിൽ നിശ്ചയിക്കപ്പെട്ട ബാലന്മാർ. ഇരുവർക്കും ഒരു വയസ് തികഞ്ഞിട്ടില്ല. ( boys aged less than 1 Puri temple servitors )

മൂന്ന് ബാലന്മാരേയാണ് നിലവിൽ ക്ഷേത്രത്തിൽ സേവ ചെയ്യാനായി തെരഞ്ഞെടുത്തിരിക്കുന്നത്. പത്ത് മാസം പ്രായമുള്ള ബാലദേബ്, ഒരു വയസുകാരൻ ഏകാൻശു, ഇതേ പ്രായക്കാരനായ മറ്റൊരു കുട്ടിയും. ഇവരെല്ലാം ദൈതിപതി നിയോഗ് വിഭാഗത്തിൽപ്പെട്ടവരാണ്.

ആചാരം പ്രകാരം ഈ വിഭാഗത്തിൽ ഒരാൺകുഞ്ഞ് പിറന്നാൽ ഭഗവാന്റെ സേവയ്ക്കായി ഈ കുഞ്ഞിനെ നിയോഗിക്കപ്പെട്ടിരിക്കും. രഥയാത്രയ്ക്ക് 15 ദിവസം മുൻപ് ക്ഷേത്രത്തിൽ അനസര ചടങ്ങുകൾ നടക്കുന്ന സമയത്ത് കുഞ്ഞിന് 21 ദിവസം പ്രായം തികഞ്ഞിട്ടുണ്ടെങ്കിൽ ക്ഷേത്രത്തിന്റെ സേവയ്ക്കായി കുഞ്ഞിനെ ഏറ്റെടുക്കും. എന്നാൽ കുട്ടിക്ക് 18 വയസ് പൂർത്തിയായാൽ മാത്രമേ ക്ഷേത്രത്തിൽ ജോലി തുടങ്ങാൻ സാധിക്കൂ.

Story Highlights: boys aged less than 1 Puri temple servitors

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here