സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം രൂക്ഷം; തൃശൂരും കോഴിക്കോടുമായി 3 പേർക്ക് കടിയേറ്റു
സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം രൂക്ഷമാകുന്നു. തൃശൂരും കോഴിക്കോടുമായി 3 പേർക്ക് നായയുടെ കടിയേറ്റു. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. Stray dog menace on the rise in Kerala
കോഴിക്കോട് ഉണ്ണികുളത്തും, തൊട്ടിൽപ്പാലത്തുമാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. ഉണ്ണികുളം സ്വദേശി ജിതേഷ് കുമാർ വീടിന് പുറത്ത് ഇറങ്ങിയപ്പോൾ ഇന്നലെ രാത്രി 9 മണിയോടെയാണ് കടിയേൽക്കുന്നത്. ഏറെ നേരം ആക്രമണത്തിന് ഇരയായ ജിതേഷ് സ്വയം പ്രതിരോധം തീർത്താണ് രക്ഷനേടിയത്. കൈയിക്കും കാലിനും പരിക്കേറ്റ യുവാവ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ തേടി.
കോഴിക്കോട് തൊട്ടിൽപ്പാലത്ത് സൂപ്പർ മാർക്കറ്റ് ജീവനക്കാരനാണ് തെരുവുനായയുടെ കടിയേറ്റത്. ആക്കൽ സ്വദേശി സത്യൻ തൊട്ടിൽപാലത്തെ സ്ഥപനത്തിലേക്ക് വരുന്നതിനിടെയാണ് ആക്രമണം നേരിട്ടത്. തൃശ്ശൂർ ചാവക്കാട് ബ്ലാങ്ങാട് ബീച്ചിൽ മത്സ്യം വാങ്ങാനെത്തിയ മണത്തല സ്വദേശി ദേവദാസിനെയും തെരുവുനായ കടിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. ദേവദാസിനെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Story Highlights: Stray dog menace on the rise in Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here