‘സർക്കാർ സ്ഥാപനത്തെ മെച്ചപ്പെടുത്തണമെന്നുള്ള ആഗ്രഹം പാടില്ലെന്ന് പഠിച്ചു’; ബന്ധു നിയമന വിവാദത്തിൽ പ്രതികരണവുമായി കെടി ജലീൽ

ബന്ധു നിയമന വിവാദത്തിൽ പ്രതികരണവുമായി കെടി ജലീൽ എംഎൽഎ ജനകീയ കോടതിയിൽ. ഒരു നിലക്കും സർക്കാർ സ്ഥാപനത്തെ മെച്ചപ്പെടുത്തണമെന്നുള്ള ആഗ്രഹം പാടില്ലെന്ന് മനസിലായെന്ന് എംഎൽഎ വ്യക്തമാക്കി. അങ്ങനെ മെച്ചപ്പെടുത്താൻ ശ്രമിച്ചാൽ അത് ദുർവ്യാഖ്യാനം ചെയ്യപ്പെടും. KT Jaleel at janakeeya Kodathi on Nepotism appointment
ധനകാര്യ സ്ഥാപനങ്ങളുടെ തലപ്പത്തു വരുന്നവരിൽ കൂടുതലും ബി ടെക്കുകാരാണ് നിലവിൽ. അതിനാൽ യോഗ്യതയിൽ ബിടെക്കിനൊപ്പം പിജിഡിബിഎ കൂട്ടിച്ചേക്കുകയായിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി.
അധിക യോഗ്യത ചേർക്കുമ്പോൾ, ജോലിക്ക് അപേക്ഷിക്കുന്നത് ഒരാൾ മാത്രവും ആ ഒരാൾ ജലീലിന്റെ ബന്ധുവുമാകുന്നു. ആ ഒരാൾക്ക് ഇന്റർവ്യൂ പോലും ഇല്ലാതെ നിയമനം നൽകിയെന്ന ആരോപണം കോൺഗ്രസിന്റെ ജ്യോതികുമാർ ചാമക്കാല ചോദിച്ചു.
Read Also: കൃസംഘിയും ഹിസംഘിയും മാത്രമല്ല, നമുക്കിടയിൽ മുസംഘിയുമുണ്ട്; ജനകീയ കോടതിയിൽ കെ.ടി ജലീൽ
എന്നാൽ, ഒരു വർഷം മാത്രമുള്ള ഡെപ്യുറ്റേഷൻ നിയമനമായിരുന്നു അത്. ആളുകളെ ലഭിക്കാൻ പാടുള്ള ചെറിയൊരു പോസ്റ്റായിരുന്നു അത്. ഒരാളെ ഈ പോസ്റ്റിൽ കിട്ടാൻ സർക്കാർ കഷ്ടപ്പെടാറുണ്ട്. അതിനാലാണ് അങ്ങനെ ഒരു നിയമനം നടത്തിയത്. നിയമത്തിൽ മാറ്റം വരുത്തിയാണ് ഈ നിയമനം നടത്തിയെന്ന ചോദ്യത്തിന് കോൺഗ്രസ് ഭരണകാലത്ത് ഇതേ സ്ഥാപനത്തിൽ ഈ പോസ്റ്റിൽ നടത്തിയ നിയമനത്തെ പറ്റി അദ്ദേഹം ജനകീയ കോടതിയിൽ അറിയിച്ചു.
Story Highlights: KT Jaleel at janakeeya Kodathi on Nepotism appointment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here