ഏക സിവിൽ കോഡ്: ദേശീയ വിഷയത്തിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് കെ. സി. വേണുഗോപാൽ

ഏക സിവിൽ കോഡ് ചർച്ചാവിഷയമാക്കുന്നത് ദേശീയ വിഷയത്തിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ. വിഷയത്തിൽ പാർട്ടിയുടെ നിലപാട് വിശദമായി ചർച്ച ചെയ്ത് തീരുമാനിക്കും. കർണാടകത്തിൽ പയറ്റിയ തന്ത്രം മധ്യപ്രദേശിലും പയറ്റുന്നു. എന്നാൽ, മണിപ്പുരിനെ പറ്റി സംസാരിക്കുന്നില്ല. ജനങ്ങളെ ഒന്നിപ്പിക്കാനാണ് രാഹുൽ മണിപ്പൂരിൽ പോകുന്നത് എന്നും കെസി വേണുഗോപാൽ വ്യക്തമാക്കി. Single Civil Code: Attempt to divert attention says KC Venugopal
മോദിയുടെ വഴിയേ പിണറായി പോകുന്നു എന്നതിന് ഉദാഹരണമാണ് കെ. സുധാകരന് എതിരെയുള്ള കേസ്. ബിജെപി നേതാക്കൻമാർക്കെതിരായ കേസ് എന്തായി എന്ന് സിപിഐഎം കേന്ദ്ര നേതൃത്വം വ്യക്തമാക്കണം. മോദിയുമായുണ്ടാക്കിയ രാഷ്ട്രീയ ധാരണയുടെ ഭാഗമാണ് ഈ വേട്ടയാടൽ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശാഭിമാനി പത്രാധിപരായിരുന്ന ജി ശക്തിധരന്റെ ആരോപണം പ്രധാനപ്പെട്ടതാണെന്ന് കെ. സി. വേണുഗോപാൽ അറിയിച്ചു. അതിൽ കേസ് വേണ്ടേ? സിപിഐഎം സംസ്ഥാന നേതൃത്വം എങ്ങോട്ടേക്കാണ് പോകുന്നത് എന്ന് ദേശീയ നേതൃത്വം പരിശോധിക്കണം. കേന്ദ്രത്തിൽ മോദിയെ തോൽപ്പിക്കാൻ ശ്രമം നടക്കുമ്പോൾ കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി മോദിയെ സുഖിപ്പിക്കാനുള്ള പണിയെടുക്കുന്നു എന്ന കാര്യം കേന്ദ്ര നേതൃത്വം പരിശോധിക്കണം. പ്രതിപക്ഷ സഖ്യത്തിൽ പരിഗണിക്കുന്നത് ദേശീയ തലത്തിലെ അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: Single Civil Code: Attempt to divert attention says KC Venugopal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here