കിയ സെല്‍റ്റോസ് ഫേസ്‌ലിഫ്റ്റ് വിപണിയില്‍; വില 10.89 ലക്ഷം മുതല്‍

കിയ സെല്‍റ്റോസ് ഫേസ്‌ലിഫ്റ്റ് വിപണിയില്‍ എത്തി. 18 വകഭേദങ്ങളുമായാണ് കിയ സെല്‍റ്റോസ് മുഖംമിനുക്കി എത്തിയത്. സെല്‍റ്റോസ് ബുക്കിങ്ങിനായി കെ കോഡ് എന്ന പ്രീമിയം ഡെലിവറി സംവിധാനം വഴി കഴിയും. 10.89 ലക്ഷം രൂപ മുതല്‍ 19.99 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില.(2023 Kia Seltos facelift launched at Rs 10.89 lakh)
ടെക്-ലൈന്‍, ജി.ടി.ലൈന്‍, എക്സ്-ലൈന്‍ എന്നീ മൂന്ന് വിഭാഗങ്ങളിലായി രണ്ട് പെട്രോള്‍ എന്‍ജിനുകളിലും ഒരു ഡീസല്‍ എന്‍ജിനുമൊപ്പം മൂന്ന് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിലായി 18 വേരിയന്റുകളിലായാണ് വാഹനം വിപണിയിലെത്തിച്ചിരിക്കുന്നത്. 25,000 രൂപ അഡ്വാന്‍സായി നല്‍കി വാഹനം ബുക്ക് ചെയ്യാന്‍ കഴിയും.
1.5 ലീറ്റര്‍ പെട്രോള്‍ പതിപ്പിന് 10.89 ലക്ഷം രൂപ മുതല്‍ 16.59 ലക്ഷം രൂപവരെയും 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ പതിപ്പിന് 14.99 ലക്ഷം രൂപ മുതല്‍ 19.99 ലക്ഷം രൂപ വരെയും 1.5 ലീറ്റര്‍ ഡീസല്‍ പതിപ്പിന് 11.99 ലക്ഷം രൂപ മുതല്‍ 19.99 ലക്ഷം രൂപ വരെയുമാണ് വില. 2019 ഓഗസ്റ്റില്‍ ലോഞ്ച് ചെയ്തതിനുശേഷം, ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളിലൊന്നാണ് സെല്‍റ്റോസ്. എട്ട് നിറങ്ങളിലാണ് ഇത്തവണ സെല്‍റ്റോസ് എത്തിയിട്ടുള്ളത്.
കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി അഡാസ് ലെവല്‍-2 സംവിധാനം നല്‍കിയതാണ് ഈ വരവിലെ മറ്റൊരു പ്രത്യേകത. എട്ട് ഇഞ്ച് വലിപ്പത്തിലെ ഹെഡ്‌സ്അപ്പ് ഡിസ്‌പ്ലേ, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ് എന്നീ ഫീച്ചറുകള്‍ക്കൊപ്പം കരുത്തുറ്റ് സുരക്ഷ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മിഡ്-സൈസ് എസ്യുവി വിഭാഗത്തില്‍ ഹ്യുണ്ടായ് ക്രെറ്റയ്ക്കും ഗ്രാന്‍ഡ് വിറ്റാരയ്ക്കുമൊപ്പമായിരിക്കും സെല്‍റ്റോസ് മത്സരിക്കുക.
Story Highlights: 2023 Kia Seltos facelift launched at Rs 10.89 lakh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here