മുസ്ലീം കോര്‍ഡിനേഷന്‍ കമ്മിറ്റി സെമിനാറില്‍ സിപിഐഎം പങ്കെടുക്കും; കെ ടി കുഞ്ഞിക്കണ്ണന്‍ ബുധനാഴ്ച സെമിനാറിലേക്ക്

ഏകീകൃത സിവില്‍ കോഡിനെതിരായ മുസ്ലീം കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ സെമിനാറില്‍ സിപിഐഎം പങ്കെടുക്കും. സിപിഐഎം പ്രതിനിധിയെന്ന നിലയില്‍ കെ ടി കുഞ്ഞിക്കണ്ണനാണ് സെമിനാറില്‍ പങ്കെടുക്കുകയെന്ന് സിപിഐഎം അറിയിച്ചു. സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനാണ് ട്വന്റിഫോറിനോട് ഈ വിവരം പങ്കുവച്ചത്. ഈ മാസം 26നാണ് മുസ്ലീം കോര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാര്‍ നടക്കുക. (CPIM will participate seminar against uniform civil code)
സിപിഐഎമ്മിന്റെ കേളു ഏട്ടന്‍ പഠന കേന്ദ്രം ഡയറക്ടര്‍ കൂടിയാണ് കെടി കുഞ്ഞിക്കണ്ണന്‍. സെമിനാറിലെ ജമാഅത്തെ ഇസ്ലാമിയുടെ സാന്നിധ്യം ഈ അവസരത്തില്‍ പ്രസക്തമല്ലെന്നാണ് പി മോഹനന്‍ ട്വന്റിഫോറിനോട് വിശദീകരിക്കുന്നത്. മുസ്ലീം ലീഗിന്റെ സെമിനാറിലേക്ക് ക്ഷണിച്ചാലും പങ്കെടുക്കുമെന്നാണ് സിപിഐഎം നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഘപരിവാര്‍ മുന്നോട്ടുവയ്ക്കുന്ന വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങള്‍ക്കെതിരായ സെമിനാറുകളെക്കുറിച്ച് സിപിഐമ്മിന് തുറന്ന സമീപനമാണുള്ളതെന്ന് അദ്ദേഹം പറയുന്നു. സംഘപരിവാറിനെതിരെ ആശയ വ്യക്തതയോടെ നിലപാടുകള്‍ സ്വീകരിച്ച് എഴുതുകയും പ്രഭാഷണം നടത്തുകയും ചെയ്യുന്ന കെ ടി കുഞ്ഞിക്കണ്ണനെ തന്നെ മുസ്ലീം കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ സെമിനാറില്‍ പങ്കെടുക്കാന്‍ തെരഞ്ഞെടുത്തതും അതുകൊണ്ടാണെന്ന് അദ്ദേഹം വ്യക്തമാക്കി.
Story Highlights: CPIM will participate seminar against uniform civil code
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here