വാഹനാപകടത്തിന് ശേഷം ആദ്യമായി ബാറ്റേന്തി ഋഷഭ് പന്ത്, ആർപ്പുവിളിച്ച് ആരാധകർ: വീഡിയോ വൈറൽ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്റ്റാർ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന ആരാധകർക്ക് സന്തോഷവാർത്ത. കഴിഞ്ഞ വർഷം അവസാനം വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പന്ത് ബാറ്റിംഗ് പരിശീലനം പുനരാരംഭിച്ചു. ഋഷഭ് ഫുൾ ഫ്ലോയിൽ ബാറ്റ് ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
ജന്മനാടായ റൂർക്കിയിലേക്ക് പോകുന്നതിനിടെ ഡൽഹി-ഡെറാഡൂൺ ഹൈവേയിൽ വെച്ചാണ് ഋഷഭിൻ്റെ ആഡംബര കാർ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പന്തിൻ്റെ തലയ്ക്കും മുതുകിനും കാലിനും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. വളരെക്കാലമായി അദ്ദേഹം ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുകയാണ്. താരം എത്രയും വേഗം കളത്തിലേക്ക് മടങ്ങിയെത്തണമെന്നാണ് ആരാധകരുടെ പ്രാർത്ഥന. ഇതിനിടെയാണ് ബാറ്റേന്തി ക്രീസിൽ നിൽക്കുന്ന പന്തിന്റെ വീഡിയോ പുറത്തുവന്നത്.
Rishabh Pant's batting practice, recovery has been excellent.
— Johns. (@CricCrazyJohns) August 16, 2023
– Great news for Indian cricket. pic.twitter.com/KThpdkagDz
ഡൽഹിയിലെ ഗ്രൗണ്ടിൽ ഋഷഭ് പന്ത് ബാറ്റ് ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ആരാധകർ ആഘോഷമാക്കിയിരിക്കുകയാണ്. ആരാധകരുടെ ആർപ്പുവിളിക്കിടയിലൂടെ ഋഷഭ് ക്രീസിലെത്തുന്നത് വിഡിയോയിൽ കാണാം. തന്റെ പ്രതിഭയ്ക്ക് കോട്ടം തട്ടിയിട്ടില്ലെന്ന് തെളിയിക്കുന്ന നിരവധി ഷോട്ടുകളും ഋഷഭ് കളിച്ചു. ബാറ്റിംഗും കീപ്പിംഗും നെറ്റ്‌സിൽ പുനരാരംഭിച്ചത് ഇന്ത്യൻ ആരാധകർക്ക് വലിയ ആശ്വാസമാണ്. 2023 ലോകകപ്പിന് ഫിറ്റായിരിക്കില്ലെങ്കിലും, ലോകകപ്പിന് ശേഷം ടീമിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് പന്ത് ആരാധകർ.
Story Highlights: Rishabh Pant spotted batting in full flow for first time since car accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here