‘ആംഗ്യം കോലി ആരാധകർക്ക് നേരെയല്ല; രാജ്യത്തിനെതിരായ ഒന്നും എനിക്ക് കേട്ട് നിൽക്കാൻ കഴിയില്ല’; ഗൗതം ഗംഭീർ

ആരാധകർക്ക് നേരെ ആംഗ്യം കാണിച്ചുവെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഇന്ത്യവിരുദ്ധവും പാക് അനുകൂല മുദ്രാവാക്യങ്ങളും ഉയർന്നതിനാലാണ് താൻ അത്തരത്തിൽ പ്രതികരിച്ചതെന്ന് ഗൗതം ഗംഭീർ പറഞ്ഞു.(Gautham Gambhir reveals actual reason for his controversial gesture)
കഴിഞ്ഞ ദിവസം നടന്ന ഏഷ്യാ കപ്പിലെ ഇന്ത്യ-നേപ്പാള്‍ മത്സരം മഴ കാരണം തടസപ്പെട്ടിരുന്നു. ഈ സമയം കമന്റേറ്ററായിട്ടുള്ള ഗംഭീർ കമന്ററി ബോക്‌സിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ആരാധകർക്ക് നേരെ ഗംഭീർ അശ്ലീല ആംഗ്യം കാണിക്കുന്ന വിഡിയോ പുറത്ത് വന്നത്.
ഇന്ത്യ വിരുദ്ധവും പാക് അനുകൂല മുദ്രാവാക്യങ്ങളും ഉയർന്നതിനാലാണ് താൻ ആ രീതിയിൽ പ്രതികരിച്ചതെന്ന് ഗൗതം ഗംഭീർ പറഞ്ഞു. സ്റ്റേഡിയത്തിൽ ആ സമയത്ത് ഉണ്ടായിരുന്ന ഒരു വിഭാഗം കാണികള്‍ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം മുഴക്കി. കശ്മീരിനെക്കുറിച്ച് പലതും വിളിച്ചു പറഞ്ഞു. അങ്ങനെ ചെയ്താല്‍ ഏതൊരു ഇന്ത്യക്കാരനും പ്രതികരിക്കും. അല്ലാതെ അത് പറഞ്ഞവരോട് പ്രതികരിക്കാരെ ചിരിച്ചുകൊണ്ടു നടന്നു പോകാനാവില്ല.
Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ
ഇതാണ് വൈറലായ ആ വിഡിയോയുടെ വീഡിയോയുടെ സത്യം.’ ഗംഭീർ പറയുന്നു. ഏഷ്യാ കപ്പ് ക്രിക്കറ്റിനിടെ പാകിസ്താൻ താരങ്ങളുമായി ഇന്ത്യൻ താരങ്ങൾ സൗഹൃദം പുതുക്കിയ വീഡിയോ രസിക്കാതെ ഗൗതം ഗംഭീർ പ്രതികരിച്ചത് വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ഇത്തരം സൗഹൃദങ്ങൾ സ്റ്റേഡിയത്തിനു പുറത്തുമതിയെന്നാണു ഗംഭീറിന്റെ നിലപാട്.
Story Highlights: Gautham Gambhir reveals actual reason for his controversial gesture
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here