Advertisement

ആന്റോ ആന്റണി എംപിയുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ബസ് വെയിറ്റിംഗ് ഷെഡ് ഉദ്ഘാടനം കഴിഞ്ഞ് തൊട്ടടുത്ത ദിവസം തകർത്ത നിലയിൽ

November 5, 2023
Google News 1 minute Read
pathanamthitta waiting shed vandalized

പത്തനംതിട്ട വെണ്ണിക്കുളത്ത് ആന്റോ ആന്റണി എംപിയുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ബസ് വെയിറ്റിംഗ് ഷെഡ് ഉദ്ഘാടനം കഴിഞ്ഞ് തൊട്ടടുത്ത ദിവസം തകർത്ത നിലയിൽ. ഇന്നലെ വൈകിട്ട് ഉദ്ഘാടനം കഴിഞ്ഞ ബസ് കാത്തിരിപ്പ് കേന്ദ്രമാണ്. രാവിലെ തകർത്ത നിലയിൽ കണ്ടത്. സിപിഐഎം ആണ് ആക്രമണത്തിന് പിന്നിൽ എന്ന് ആന്റോ ആന്റണി എംപി ആരോപിച്ചു. എന്നാൽ ആക്രമണത്തിന് പിന്നിൽ കോൺഗ്രസിലെ ഗ്രൂപ്പ് തർക്കമാണെന്നാണ് സിപിഎമ്മിന്റെ നിലപാട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ( pathanamthitta waiting shed vandalized )

വെണ്ണിക്കുളം ജംഗ്ഷനിൽ സിപിഐഎം ലോക്കൽ കമ്മിറ്റിയുടെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് തൊട്ടടുത്ത് തന്നെയാണ് ആന്റോ ആൻറണി എംപിയും ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചത്. തൊട്ടടുത്തായി രണ്ട് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ എന്തിനാണെന്ന ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നതിനിടെ ഇന്നലെ പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനവും നടന്നു. പക്ഷേ ഇന്ന് രാവിലെ ആന്റോ ആന്റണി എംപിയുടെ ബസ് കാത്തിരിപ്പ് കേന്ദ്രം അടിച്ചുതകർത്തു നിലയിൽ കാണപ്പെട്ടത്.

എന്നാൽ സിപിഎമ്മാണ് ആക്രമണത്തിന് പിന്നിൽ എന്ന കോൺഗ്രസ് ആരോപണം പാർട്ടി പൂർണമായി തള്ളിക്കളയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. തിരുവടി യുഎസ്ബി എസ് അഷാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും വിരലടയാള വിദഗ്ധരും,ഡോഗ് സ്‌കോഡും സ്ഥലത്തെത്തി.

Story Highlights: pathanamthitta waiting shed vandalized

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here