Advertisement

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; സിപിഐഎം ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ കേസെടുത്തു

November 6, 2023
Google News 2 minutes Read
POCSO case against CPIM district committee member velayudhan vallikkunnu

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സിപിഐഎം ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ കേസെടുത്ത് പൊലീസ്. സിപിഐഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം വേലായുധൻ വള്ളിക്കുന്നിന് എതിരെയാണ് പരപ്പനങ്ങാടി പൊലീസ് കേസെടുത്തത്.

കോഴിക്കോട് നല്ലളം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. വള്ളിക്കുന്ന് സ്വദേശിയായ വിദ്യാർത്ഥിനിയുടെ മൊഴി പ്രകാരമാണ് സിപിഐഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം വേലായുധൻ വള്ളിക്കുന്നിന് എതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പരപ്പനങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് കോഴിക്കോട് നല്ലളം പൊലീസിന് കൈമാറും.

Story Highlights: POCSO case against CPIM district committee member velayudhan vallikkunnu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here