Advertisement

കാസർഗോട്ടുകാർക്കിഷ്ടം രാഹുൽ ഗാന്ധിയെ; പക്ഷേ കേരളത്തിൽ മത്സരിക്കുന്നത് UDFന് ഗുണമാകില്ലെന്ന് ഉത്തരം | 24 Survey

December 4, 2023
Google News 1 minute Read
kasaragod rahul gandhi udf 24 survey

കാസർഗോട്ടെ ഇഷ്ട ദേശീയ നേതാവ് രാഹുൽ ഗാന്ധി. ട്വന്റിഫോർ ലോക്‌സഭാ മൂഡ് ട്രാക്കർ സർവേയിലാണ് 45% കാസർഗോഡുകാരും ദേശീയ തലത്തിൽ രാഹുൽ ഗാന്ധിയെയാണ് പിന്തുണയ്ക്കുന്നതെന്ന് അഭിപ്രായപ്പെട്ടത്. 27% പേർ മാത്രമാണ് നരേന്ദ്ര മോദിയെന്ന് ഉത്തരം പറഞ്ഞത്. അരവിന്ദ് കേജ്രിവാളെന്ന് 5% പേരും നിതീഷ്‌കുമാറെന്ന് 2% പേരും ഉത്തരം നൽകി. 21% പേർ അഭിപ്രായമൊന്നും പറഞ്ഞില്ല.

രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുന്നത് എന്നാൽ യുഡിഎഫിന് ഗുണം ചെയ്യില്ലെന്നാണ് 50% പേരും ഉത്തരം നൽകിയത്. 38% പേർ ഗുണം ചെയ്യുമെന്ന് പറഞ്ഞപ്പോൾ 12% പേർ അഭിപ്രായമൊന്നും രേഖപ്പെടുത്തിയില്ല.

ദേശീയതലത്തിൽ ബിജെപിക്ക് ബദലാകാൻ ഇന്ത്യ സഖ്യത്തിന് കഴിയുമോ എന്ന ചോദ്യത്തിന് ഇല്ലെന്ന് 28% പേരാണ് ഉത്തരം നൽകിയത്. കഴിയുമെന്ന് 15% പേർ മാത്രമാണ് ഉത്തരം നൽകിയത്. 57% പേരും അഭിപ്രായമില്ലെന്നാണ് രേഖപ്പെടുത്തിയത്.

Story Highlights: kasaragod rahul gandhi udf 24 survey

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here