ജമ്മു കശ്മീർ രജൗരി മേഖലയിലെ ഭീകര ആക്രമണത്തിൽ പരുക്കേറ്റ ഒരു സൈനികന് കൂടി വീരമൃത്യു

ജമ്മു കശ്മീർ രജൗരി മേഖലയിലെ ഭീകര ആക്രമണത്തിൽ പരുക്കേറ്റ ഒരു സൈനികന് കൂടി വീരമൃത്യു. ഇതുവരെ മൊത്തം നാലു സൈനികർക്കാണ് ജീവൻ നഷ്ടമായത്. മേഖലയിൽ ഭീകര സാന്നിധ്യം തിരിച്ചറിഞ്ഞ സൈന്യം നടത്തിയ തെരച്ചിലിന് ഇടയിലാണ് അപ്രതീക്ഷിതമായി സൈനിക വാഹനത്തിന് നേരെ ഭീകരർ ആക്രമണം നടത്തിയത്. പരുക്കേറ്റ രണ്ട് സൈനികർ ചികിത്സയിൽ കഴിയുകയാണ്.
മേഖലയിൽ ഭീകരരെ ലക്ഷ്യമിട്ടുള്ള സൈനിക നടപടി പുരോഗമിക്കുകയാണ്. സൈനിക വാഹനം ആക്രമിച്ചതിനു പിന്നാലെ ഭീകരർ വനമേഖലയിലേക്ക് ഉള്ളിലേക്ക് കടന്നതായാണ് വിവരം. ജമ്മു കാശ്മീർ പൊലീസും സൈന്യവും സംയുക്തമായി ചേർന്നാണ് ഏറ്റുമുട്ടലിന് നേതൃത്വം നൽകുന്നത്.
ഇന്നലെ ഉച്ചകഴിഞ്ഞ് 3.45 ന് രജൗരിയിലെ പൂഞ്ച് മേഖലയിലെ ദേരാ കി ഗലിയിലൂടെ കടന്നുപോയ രണ്ട് സൈനിക വാഹനങ്ങള്‍ക്ക് നേരെ ഭീകരര്‍ പതിയിരുന്ന് ആക്രമണം നടത്തിയതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. കഴിഞ്ഞ ദിവസം രാത്രി മുതല്‍ രജൗരി മേഖലയില്‍ സൈന്യം ഒരു ഓപ്പറേഷന്‍ നടത്തിവരികയായിരുന്നു.
ഒരു മാസത്തിനുള്ളില്‍ സൈന്യത്തിന് നേരെ നടക്കുന്ന രണ്ടാമത്തെ വലിയ ആക്രമണമാണ് ഇന്ന് പൂഞ്ചില്‍ നടന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പൂഞ്ചില്‍ നിരവധി ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Story Highlights: jammu kashmir terrorist attack one soldier demise
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here