തിരുവല്ലത്ത് യുവതിയുടെ ആത്മഹത്യ; ഭർത്താവിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താൻ പൊലീസ്

തിരുവല്ലത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താൻ പൊലീസ്. ഭർതൃമാതാവ് അടക്കമുള്ള ബന്ധുകൾക്ക് എതിരെയും ആത്മഹത്യാപ്രേരണ കുറ്റം ചുമത്തുന്ന കാര്യം പൊലീസ് പരിശോധിക്കും. പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഷഹ്നയുടെ മാതാപിതാക്കളുടെ മൊഴി വിശദമായി രേഖപ്പെടുത്തും. ( thiruvallam shahna death police to impose more charges against husband )
പെൺകുട്ടിയുടെ മാതാപിതാക്കളുടെ മൊഴിമൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്താനും, മറ്റ് ചിലരുടെ കൂടി മൊഴി രേഖപ്പെടുത്താനുമാണ് പൊലീസ് തീരുമാനം. അന്വേഷണം ശരിയായ ദിശയിലല്ല പോകുന്നതെന്ന് ചൂണ്ടിക്കാട്ടി ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണരുടെ ഓഫീസിന് മുന്നിൽ പെൺകുട്ടിയുടെ മൃതദേഹവുമായി ബന്ധുക്കൾ പ്രതിഷേധിച്ചിരുന്നു. പിന്നാലെ ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ നൽകിയ ഉറപ്പിന്മേലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ഈ സാഹചര്യത്തിൽ കൂടിയാണ് പെൺകുട്ടിയുടെ മാതാപിതാക്കളുടെ ആരോപണത്തിന്മേൽ വിശദമായ അന്വേഷണം നടത്താൻ പൊലീസ് തീരുമാനിച്ചത്.
Read Also : ഡോ. ഷഹനയുടെ ആത്മഹത്യ; പ്രതി ചേർക്കപ്പെട്ട റുവൈസിന് ജാമ്യം
ഡിസംബർ 26ന് രാത്രിയാണ് തിരുവല്ലം സ്വദേശി ഷഹ്നയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവായി വീട്ടിൽ പിണങ്ങി നിൽക്കുകയായിരുന്നു ഷഹ്ന. എന്നാൽ തലേദവിസം ഭർത്താവ് ഷഹ്നയുടെ വീട്ടിലെത്തി ഒന്നരവയസുള്ള കുഞ്ഞിനെ എടുത്തുകൊണ്ട് പോയിരുന്നു. ഇതിന് പിന്നാലെയാണ് ഷഹ്ന ആത്മഹത്യ ചെയ്യുന്നത്.
Story Highlights: thiruvallam shahna death police to impose more charges against husband
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here