Advertisement

കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിൽ ബസ് തലയിലൂടെ കയറിയിറങ്ങി യാത്രക്കാരൻ മരിച്ചു

January 2, 2024
Google News 1 minute Read
ksrt kottayam accident death

കെഎസ്ആർടിസി ബസ് തലയിലുടെ കയറിയിറങ്ങി യാത്രക്കാരൻ മരിച്ചു. കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വൈകുന്നേരം 4.45 നാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

പാല- കോട്ടയം ഫാസ്റ്റ് പാസഞ്ചർ ബസ് ഇവിടെ വന്ന് ആളെയിറക്കിയതിനു ശേഷം പിന്നിലേക്ക് ഉരുണ്ടുവന്ന് യാത്രക്കാരനെ ഇടിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. സ്റ്റാൻഡിലേക്ക് വരുന്ന വാഹനങ്ങൾ അലക്ഷ്യമായാണ് അകത്തേക്ക് കയറ്റുന്നത് എന്നും ദൃക്സാക്ഷികൾ പറയുന്നു.

Story Highlights: ksrt kottayam accident death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here