Advertisement

വിദേശപഠനത്തിന് വഴികാട്ടാൻ സാൻ്റമോണിക്ക; മോർണിങ് ഷോയിൽ അതിഥിയായി മാനേജിങ് ഡയറക്ടർ

March 26, 2024
Google News 2 minutes Read
santamonica study abroad morning show

വിദേശത്ത് ഉപരിപഠനം നടത്താൻ താല്പര്യപ്പെടുന്ന ആയിരക്കണക്കിന് ആളുകൾ കേരളത്തിലുണ്ട്. ഇന്ത്യയിൽ നിന്ന് ഏതാണ്ട് പതിമൂന്ന് ലക്ഷം വിദ്യാർത്ഥികൾ വിദേശത്ത് പഠിക്കുന്നു എന്നാണ് കേന്ദ്ര സർക്കാരിൻറെ കണക്ക്. 2022ൽ മാത്രം ഏഴര ലക്ഷം വിദ്യാർത്ഥികളാണ് ഇന്ത്യയിൽ നിന്ന് ഉപരിപഠനത്തിനായി വിദേശത്തേക്ക് പോയത്. കഴിഞ്ഞ ആറ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. അമേരിക്ക, കാനഡ, യുകെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് വിദ്യാർത്ഥികൾ കൂടുതലായി പോകുന്നത്.

വിദേശ കോളേജുകൾ മെച്ചപ്പെട്ട പാഠ്യപദ്ധതിയും അത്യാധുനിക സൗകര്യങ്ങളും ഗവേഷണാധിഷ്ഠിതമായ അന്തരീക്ഷവും ഒരുക്കുന്നതാണ് മറ്റൊരു സവിശേഷത. ഇതിനുപുറമേ വ്യത്യസ്ത സംസ്കാരങ്ങളുള്ളവരുമായി ഇടപഴകാനും നേതൃത്വ ഗുണങ്ങൾ വളർത്താനും വിശാലമായ ലോക വീക്ഷണം വളർത്താനും വിദേശ സർവ്വകലാശാലകളിലെ കോഴ്സുകൾ അവരെ സഹായിക്കുന്നുണ്ട്. വിദ്യാഭ്യാസ വായ്പ എടുത്ത് പഠിക്കാനുള്ള അവസരം വർധിച്ചതോടെ വരും വർഷങ്ങളിൽ വിദേശത്തേക്കുള്ള വിദ്യ കുത്തൊഴുക്ക് വർധിക്കാൻ സാധ്യതയുണ്ട്.

നമ്മുടെ നാട്ടിൽ നിന്നാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ വിദേശത്തേക്ക് പഠിക്കാൻ പോകുന്നത് എന്നൊരു ധാരണയാണ് പൊതുവെ ഉള്ളത്. എന്നാൽ ഇന്ത്യയിൽ 4 ശതമാനത്തിൽ താഴെ മാത്രം കുട്ടികളാണ് കേരളത്തിൽ നിന്ന് വിദേശത്തേക്ക് പോകുന്നത് എന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. ഈ അവസരത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ വിദേശ രാജ്യങ്ങളിലേക്ക് അയക്കുകയും കൊല്ലങ്ങളായി വിശ്വാസ്യത നിലനിർത്തുകയും ചെയ്ത ഒരു സ്ഥാപനമുണ്ട്. കേരളത്തിൽ പ്രവർത്തിക്കുന്ന Santa Monical Group of Companies. കമ്പനി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ബെന്നി തോമസ് വട്ടക്കുന്നേൽ ഇന്ന് മോർണിങ് ഷോയിൽ ട്വൻ്റിഫോറിനൊപ്പം ചേർന്നു.

കഴിഞ്ഞ സെപ്റ്റംബറിൽ 7236 കുട്ടികളെയാണ് കാനഡയിലേക്കയച്ചതെന്ന് ബെന്നി പറഞ്ഞു. ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഒക്കെ വന്നിട്ടുണ്ട്. അത്യാവശ്യം ചെറിയ പൊതുപ്രവർത്തനം തനിക്ക് ഉണ്ടായിരുന്നു. ആ കാലഘട്ടത്തില് നേഴ്സുമാർവിദേശത്തേക്ക് പൊയ്ക്കൊണ്ടിരുന്ന സമയത്താണ്. അപ്പൊ മറ്റ് ഡിഗ്രി പഠിച്ചവർക്ക് വിദേശത്ത് പോകാൻ എന്തെങ്കിലും സാധ്യതയുണ്ടോ എന്ന് പലരും ചോദിച്ചിരുന്നു. അങ്ങനെ ഇതിനെക്കുറിച്ച് പഠിക്കുകയും റിസേർച്ച് ചെയ്യുകയും ചെയ്ത് ഒരു എളുപ്പവഴി കണ്ടുപിടിച്ചു. ആദ്യം യുകെയിലേക്കാണ് വിട്ടത്. അതിനുശേഷം ഓസ്ട്രേലിയ, കാനഡ. അങ്ങനെ പത്ത് നാൽപ്പതോളം രാജ്യങ്ങളിലേക്ക് കുട്ടികളെ അയച്ചു.

വിവിധ രാജ്യങ്ങളിൽ എണ്ണൂറിലധികം യൂണിവേഴ്സിറ്റികളിൽ നമ്മുടെ കുട്ടികൾ പഠിക്കുന്നുണ്ട്. 30ലധികം രാജ്യങ്ങളിലെ യൂണിവേഴ്സിറ്റികളുമായിട്ട് ഞങ്ങൾ നേരിട്ട് നേരിട്ട് ബന്ധമുണ്ട്. വലിയ എക്സ്പോകൾ ഒക്കെ തങ്ങൾ സംഘടിപ്പിക്കാറുണ്ട്. വിദേശത്ത് പോകുന്ന കുട്ടികൾ ആണെങ്കിൽ അതിനുമുമ്പ് തങ്ങളുടെ സ്റ്റാഫ് അവിടെ പോയി താമസിച്ച് അവർക്ക് വേണ്ടിയുള്ള സൗകര്യങ്ങളൊക്കെ ഒരുക്കും.

വിശദമായ അഭിമുഖം വിഡിയോയിൽ കാണാം.

Story Highlights: santamonica study abroad morning show

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here