Advertisement

കാക്കനാട് ഫ്ലാറ്റിൽ 300ലധികം പേർക്ക് ഛർദിയും വയറിളക്കവും; കുടിവെള്ളത്തിൽ ബാക്ടീരിയ സാന്നിധ്യമെന്ന് സംശയം

June 18, 2024
Google News 2 minutes Read

കാക്കനാട് ഫ്ലാറ്റിൽ മുന്നൂറിലധികം പേർക്ക് ഛർദിയും വയറിളക്കവും. ഡിഎൽഎഫ് ഫ്ലാറ്റിലാണ് സംഭവം. കഴിഞ്ഞാഴ്ച മുതലാണ് ഫ്ലാറ്റിറ്റിൽ പ്രശ്‌നം തുടങ്ങിയത്. രോഗബാധയുള്ളവർ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. കുടിവെള്ളത്തിൽ ബാക്ടീരിയ സാന്നിധ്യമെന്ന് സംശയം ഉയർന്നിട്ടുണ്ട്. ആരോഗ്യ വകുപ്പ് വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. ചികിത്സയിലുള്ളവരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു.

അഞ്ച് വയസിൽ താഴെയുള്ള 25ലധികം കുട്ടികൾക്ക് ഛർദിയും വയറിളക്കവും പിടിപ്പെട്ടിട്ടുണ്ട്. ഫ്ലാറ്റിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി. വെള്ളത്തിൽ ബാക്ടീരിയ സാന്നിധ്യമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഫ്ലാറ്റിൽ കിണറുൾപ്പെടെയുള്ള ജലസ്രോതസുകളുണ്ട്. അതിനാൽ തന്നെ രോഗബാധയുടെ കാരണം വ്യക്തമാകാൻ ആരോഗ്യ വകുപ്പ് സാമ്പിളായി ശേഖരിച്ചിട്ടുള്ള വെള്ളത്തിന്റെ പരിശോധന ഫലം വരണം.

Story Highlights : More than 300 people have vomiting and diarrhea in Kakkanad flat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here