പ്രവാചകനെക്കുറിച്ച് അധിക്ഷേപകരമായ കമന്റിട്ടെന്ന് ആരോപിച്ച് 15 വയസുകാരനായ ഹിന്ദു ബാലനെ ബംഗ്ലാദേശില്‍ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തി
പ്രവാചകനെക്കുറിച്ച് അധിക്ഷേപകരമായ കമന്റുകള്‍ പോസ്റ്റ് ചെയ്‌തെന്ന് ആരോപിച്ച് ബംഗ്ലാദേശില്‍ ആള്‍ക്കൂട്ടം 15 വയസുകാരനായ ഹിന്ദു ബാലനെ മര്‍ദിച്ച് കൊലപ്പെടുത്തി. ഖുല്‍നയ്ക്ക് അടുത്തുള്ള സോനാഡംഗയിലാണ് സംഭവം. കുട്ടിയെ പ്രവാചകനിന്ദ ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പൊലീസ് സ്റ്റേഷനിലെത്തിയാണ് ആള്‍കൂട്ടം കുട്ടിയെ മര്‍ദിച്ച് കൊലപ്പെടുത്തിയത്. (Hindu boy hacked to death in Bangladesh over blasphemous post)
ഉത്സവ് മണ്ഡോള്‍ എന്നാണ് കൊല്ലപ്പെട്ട കുട്ടിയുടെ പേര്. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ബംഗ്ലാദേശ് മൈനോരിറ്റീസ് ഹ്യൂമന്‍ റൈറ്റ്‌സ് കോണ്‍ഗ്രസ് എക്‌സിലൂടെയാണ് സംഭവം അറിയിച്ചത്.
Read Also: അന്വേഷണസംഘത്തിനും ഡിജിപിക്കും പാസ്പോർട്ട് കൈമാറി നിവിൻ പോളി
ബംഗ്ലാദേശിലെ ആര്‍മി ഉദ്യോഗസ്ഥരുടെ ഉള്‍പ്പെടെ സാന്നിധ്യത്തിലാണ് ക്രൂരമായ ആള്‍ക്കൂട്ട കൊലപാതകം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബംഗ്ലാദേശില്‍ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്ക് നേരെ നിരന്തരം ആക്രമണങ്ങള്‍ നടക്കുന്നതായി ചില അതിശയോക്തി കലര്‍ന്ന വാര്‍ത്തകളാണ് പുറത്ത് പ്രചരിക്കുന്നതെന്ന് ഇടക്കാല ഗവണ്‍മെന്റിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് പ്രതികരിച്ചു.
Story Highlights : Hindu boy hacked to death in Bangladesh over blasphemous post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here