പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം; പള്ളികളില്‍ വിപുലമായ ആഘോഷ പരിപാടികള്‍
ഇന്ന് നബിദിനം. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷിക്കാന്‍ വിപുലമായ പരിപാടികളാണ് മദ്‌റസകളിലും പള്ളികളിലും ഒരുക്കിയിരിക്കുന്നത്. (Nabidinam 2024 updates)
കൊടി തോരണങ്ങളാല്‍ പള്ളികളും മദ്രസകളും അലങ്കരിച്ചിട്ടുണ്ട്. മദ്‌റസകള്‍ കേന്ദ്രീകരിച്ച് കുട്ടികളുടെ റാലികള്‍ നടക്കും. വൈകുന്നേരം കുട്ടികളുടെ കലാപരിപാടികളും അരങ്ങേറും. ഇതിനോടൊപ്പം തന്നെ മൗലിദ് പാരായണവും അന്നദാനവും ഉണ്ടാകും.
ഹിജ്‌റ വര്‍ഷത്തില്‍ റബീഉല്‍ അവ്വല്‍ മാസം 12നാണ് നബി ദിനം ആഘോഷിക്കുന്നത്. എന്നാല്‍ റബീഊല്‍ 17നാണ് നബി ജനിച്ചതെന്നാണ് ഷിയാ വിഭാഗങ്ങള്‍ വിശ്വസിക്കുന്നത്. എ ഡി 570ല്‍ മക്കയിലാണ് മുഹമ്മദ് നബി ജനിച്ചത്. പ്രവാചകന്‍ പകര്‍ന്ന വെളിച്ചം സ്വന്തം ജീവിതത്തില്‍ പകര്‍ത്താന്‍ വിശ്വാസികളെ ഓര്‍മിപ്പിക്കുന്ന ദിനം കൂടിയാണ് നബി ദിനം.
Story Highlights : Nabidinam 2024 updates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here