Advertisement

പി വി സഫറള്ളയുടെ നിര്യാണം; അനുസ്മരണ യോഗം സംഘടിപ്പിച്ചു

October 23, 2024
Google News 2 minutes Read

കഴിഞ്ഞ ആഴ്ച റിയാദിൽ അന്തരിച്ച പ്രമുഖ സാമൂഹിക പ്രവർത്തകൻ പി വി സഫറള്ളയുടെ നിര്യാണത്തിൽ കൊയിലാണ്ടിക്കൂട്ടം റിയാദ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. സാധാരണക്കാര്‍ക്കൊപ്പം ചേര്‍ന്നു പ്രവാസികള്‍ക്കിടയിലെ സാമൂഹിക സേവന രംഗത്തു നിറഞ്ഞു നിന്നു പ്രവര്‍ത്തിച്ച നിസ്വാര്‍ത്ഥ സന്നദ്ധ പ്രവര്‍ത്തകനാണ് അന്തരിച്ച പി വി സഫറുളള എന്ന് യോഗം അഭിപ്രായപ്പെട്ടു. കൂട്ടായ്മയ്ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി നേതൃസ്ഥാനത്തുണ്ടായിരുന്ന മുഖ്യ രക്ഷാധികാരിയെ ആണ് നഷ്ടപ്പെട്ടതെന്നും അനുസ്മരണ യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

പി വി സഫറുള്ള അനുശോചന യോഗവും മയ്യിത്ത് നിസ്‌കാരവും ബത്ഹയിൽ നടന്നു. ഹ്രസ്വ സന്ദര്‍ശനാര്‍ത്തം റിയാദിലെത്തിയ മുസ്ലീം ലീഗ് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ടി ടി ഇസ്മയില്‍ അനുശുശോചന പ്രഭാഷണം നിര്‍വ്വഹിച്ചു. റിയാദിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും കൊയിലാണ്ടിക്കൂട്ടം അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.

Story Highlights : memorial meeting was organized in the demise of PV Zafarullah

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here