Advertisement

കാനഡ അറസ്റ്റ് ചെയ്ത ഖാലിസ്താന്‍ ഭീകരന്‍ അര്‍ഷ് ദല്ലയെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ

November 14, 2024
Google News 3 minutes Read
India to pursue extradition of Arsh Dalla with Canada

കാനഡ അറസ്റ്റ് ചെയ്ത ഖാലിസ്താന്‍ ഭീകരന്‍ അര്‍ഷ് ദല്ലയെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ. അന്തര്‍ദേശീയ മാധ്യമങ്ങള്‍ വഴിയാണ് അറസ്റ്റ് വിവരങ്ങള്‍ അറിഞ്ഞതെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് അര്‍ഷദ് ദല്ലയെ അറസ്റ്റ് ചെയ്തതായി കാനഡ പൊലീസ് സ്ഥിരീകരിച്ചത്. (India to pursue extradition of Arsh Dalla with Canada)

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ കനേഡിയന്‍ സര്‍ക്കാരിനോട് താല്‍ക്കാലിക അറസ്റ്റ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇന്ത്യയുടെ ആവശ്യം കാനഡ തള്ളിയിരുന്നു. ഇന്ത്യയിലെ നിയമം നേരിടുന്നതിനായി അര്‍ഷ് ദല്ലയെ ഇപ്പോള്‍ കാനഡ കൈമാറുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

Read Also: റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ കടുത്ത വിമർശകൻ മരിച്ച നിലയിൽ

ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സിന്റെ യഥാര്‍ത്ഥ തലവനാണ് അര്‍ഷ് സിംഗ് ഗില്‍ എന്ന അര്‍ഷ് ദല്ലയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇയാളെ അറസ്റ്റ് ചെയ്തതായി നവംബര്‍ 10 മുതല്‍ കനേഡിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി കണ്ടു. ഒന്റാറിയോ കോടതി കേസ് വിസ്താരത്തിനായി ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഇന്ത്യ മനസിലാക്കിയിട്ടുണ്ടെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പ്രതികരിച്ചു. കൊലപാതകം, കൊലപാതകശ്രമം, കൊള്ള, ഭീകരവാദത്തിന് ധനസഹായം നല്‍കല്‍ തുടങ്ങി അന്‍പതിലേറെ കേസുകളില്‍ ദല്ല പ്രതിയാണ്. ഇയാള്‍ക്കെതിരെ മുന്‍പ് റെഡ് കോര്‍ണര്‍ നോട്ടീസും പുറത്തിറക്കിയിരുന്നു.

Story Highlights : India to pursue extradition of Arsh Dalla with Canada

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here