‘ഷാഫി പറമ്പിലിന്റെ പിൻഗാമിയായി രാഹുൽ തന്നെ, വിജയമൊരുക്കിയ പാലക്കാട്ടെ വോട്ടർമാർക്ക് നന്ദി’: വി ടി ബൽറാം

പാലക്കാട് നഗരസഭയിൽ കോൺഗ്രസ് അട്ടിമറി. യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ നഗരസഭയിൽ മൂന്നാം റൗണ്ടിൽ തന്നെ ലീഡ് പിടിച്ചു. മൂന്ന് റൗണ്ട് പൂർത്തിയായപ്പോൾ 1530 വോട്ടിൻ്റെ ലീഡാണ് യുഡിഎഫ് സ്ഥാനാർത്ഥിക്കുള്ളത്. മൂന്നാം റൗണ്ടിൽ 1986 വോട്ടിൻ്റെ ലീഡ് യുഡിഎഫ് സ്ഥാനാർത്ഥി നേടി.
എന്നാൽ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വിജയം ഉറപ്പിച്ച തരത്തില്‍ പ്രതികരണവുമായി വി ടി ബല്‍റാം രംഗത്തെത്തി. പാലക്കാട് രാഹുൽ തന്നെയെന്നും ഷാഫി പറമ്പിലിന്റെ പിൻഗാമിയായി പാലക്കാട്ടെ പുതിയ എംഎൽഎയാവുന്ന രാഹുൽ മാങ്കൂട്ടത്തിലിന് ഹാർദ്ദമായ അഭിനന്ദനങ്ങളെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
ആദ്യമെണ്ണിയ നഗരസഭ മേഖലയിൽ മുന്നിലായിരുന്ന ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ പിന്നിലായി. പാലക്കാട് യുഡിഎഫ് പ്രവർത്തകർ ആഘോഷം തുടങ്ങിയിട്ടുണ്ട്. പാലക്കാട് ബിജെപി സ്വാധീന നഗരമേഖലയിലെ വോട്ടെണ്ണുമ്പോൾ ബിജെപി മുന്നിലായിരുന്നു.
വി ടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചത്
പാലക്കാട് രാഹുൽ തന്നെ.
ഷാഫി പറമ്പിലിന്റെ പിൻഗാമിയായി പാലക്കാട്ടെ പുതിയ എം.എൽ.എ.യാവുന്ന രാഹുൽ മാങ്കൂട്ടത്തിലിന് ഹാർദ്ദമായ അഭിനന്ദനങ്ങൾ. അഭിമാനകരമായ ഈ വിജയമൊരുക്കിയ എല്ലാ യുഡിഎഫ് പ്രവർത്തകർക്കും പാലക്കാട്ടെ വോട്ടർമാർക്കും നന്ദി.
Story Highlights : V T Balram Praises Rahul Mamkottathil Palakkad bypoll
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here