Advertisement

അറിയാം റാഡിഷിന്റെ ഈ അത്ഭുത ഗുണങ്ങൾ

January 5, 2025
Google News 2 minutes Read
radish

ആന്‍റി ഓക്സിഡന്‍റുകളാലും ഫൈബറാലും സമ്പന്നമാണ് റാഡിഷ് അഥവാ മുള്ളങ്കി. “ബ്രാസിക്കേസീ” കുടുംബത്തിൽ പ്പെട്ട മുള്ളങ്കിയുടെ ശാസ്ത്രീയനാമം “റഫാനസ് സറ്റൈവസ്” എന്നതാണ് . കിഴങ്ങു വർഗ്ഗത്തിൽ പെട്ട ഈ സസ്യം നല്ലൊരു ഔഷധം കൂടിയാണ്. മൂത്രശുദ്ധി ഉണ്ടാക്കാനും ദഹനശക്തി വർദ്ധിപ്പിക്കാനും ഇവ പ്രധാനമായി ഉപയോഗിക്കുന്നു. ഇന്ത്യയിലെ എല്ലാ ചതുപ്പുപ്രദേശത്തും റാഡിഷ് വളരും. തമിഴ്നാട്, ഉത്തർപ്രദേശ്, ബീഹാർ, പഞ്ചാബ് എന്നീ പ്രദേശങ്ങളിൽ അധികം കൃഷി ചെയ്തുവരുന്നു.[health benefits of radish]

റാഡിഷ് കഴിക്കുന്നതിലൂടെയുള്ള ആരോ​ഗ്യ​ഗുണങ്ങൾ പലതാണ്. കിഴങ്ങു വർഗത്തിൽപ്പെട്ട റാഡിഷിൽ ഫെെബർ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഇത് പതിവായി കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ കുറയ്ക്കുന്നു. വിറ്റാമിന്‍ എ, സി, ഇ, പൊട്ടാസ്യം തുടങ്ങിയ മറ്റ് പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്.

റാഡിഷിൽ അടങ്ങിയിരിക്കുന്ന ആന്തോസയാനിനുകൾ ഹൃദയത്തെ ശരിയായി പ്രവർത്തിക്കാൻ സഹായിക്കുന്നു അതുപോലെ തന്നെ റാഡിഷിൽ പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം കുറയ്ക്കാനും രക്തയോട്ടം നിയന്ത്രിക്കാനും സഹായിക്കും. കൂടാതെ വിറ്റാമിൻ സി, ഫോളിക് ആസിഡ്, ഫ്ലേവനോയ്ഡുകൾ എന്നിവയും അവയിൽ കൂടുതലാണ്.

Read Also: ഒരു സിഗരറ്റ് കവരുന്നത് ആയുസിന്റെ 20 മിനിറ്റ് ; പഠന റിപ്പോർട്ടുമായി യൂണിവേഴ്സിറ്റി കോളേജ് ലണ്ടൻ

റാഡിഷ് പതിവായി കഴിക്കുന്നതിലൂടെ ജലദോഷം, ചുമ എന്നിവയിൽ നിന്ന് മോചനം ലഭിക്കാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും സഹായിക്കുന്നു. റാഡിഷിന് കൊളാജൻ ഉത്പാദിപ്പിക്കുന്നതിൽ ഒരു പ്രധന പങ്കുണ്ട് ഇത് രക്തക്കുഴലുകളെ ഉത്തേജിപ്പിക്കുകയും രക്തപ്രവാഹത്തിന് സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

റാഡിഷിൽ തന്നെ വ്യത്യസ്ത ഇനങ്ങളുണ്ട്. ചുവന്ന നിറത്തിലുള്ള റാഡിഷിൽ വിറ്റാമിൻ ഇ, എ, സി, ബി6, കെ എന്നിവ അടങ്ങിയിട്ടുണ്ട്. ആൻ്റിഓക്‌സിഡൻ്റുകൾ, ഫൈബർ, സിങ്ക്, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, കോപ്പർ, കാൽസ്യം, ഇരുമ്പ്, മാംഗനീസ് എന്നിവ അടങ്ങിയിട്ടുള്ളതിനാൽ ഇവ ശരീരത്തെ നല്ല രീതിയിൽ പ്രവർത്തിക്കാൻ സഹായിക്കുന്നു.

റാഡിഷ് ജ്യൂസായി ദിവസവും കുടിക്കുന്നത് വരൾച്ച, മുഖക്കുരു, മുഖക്കുരു, തിണർപ്പ് എന്നിവയെ അകറ്റി നിർത്തി ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്തുന്നു. റാഡിഷ് പേസ്റ്റായി മുഖത്തു ഉപയോഗിക്കുന്നത് ചർമ്മത്തെ മൃദുവാക്കുന്നു.

റാഡിഷിൽ നിരവധി നാരുകൾ ഉള്ളതിനാൽ അമിതമായി ഭക്ഷണം കഴിക്കുന്നത്തിൽ നിന്ന് തടയാനും ഇത് സഹായിക്കും. പ്രമേഹമുള്ളവർക്ക് ധെെര്യമായി കഴിക്കാവുന്നൊരു കിഴങ്ങ് വർഗമാണ് റാഡിഷ് കാരണം ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.

Story Highlights : health benefits of radish

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here