കൂമന് ശേഷം ആസിഫ് അലി ജീത്തു ജോസഫ് ചിത്രം വരുന്നു

ത്രില്ലർ ചിത്രം കൂമൻ ഇറങ്ങി 3 വർഷത്തിന് ശേഷം ഹിറ്റ്‌മേക്കർ ജീത്തു ജോസഫും ആസിഫ് അലിയും വീണ്ടും ഒന്നിക്കുന്നു. ഏറെ നാളുകൾക്ക് ശേഷം 2022 ൽ ആസിഫ് അലിക്ക് ലഭിച്ച ബോക്സ് ഓഫീസ് വിജയം ആയിരുന്നു കൂമൻ. ചിത്രത്തിനും ആസിഫ് അലിയുടെ പ്രകടനത്തിനും മികച്ച നിരൂപക പ്രശംസയും ലഭിച്ചിരുന്നു.

‘മിറാജ് ‘ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ അപർണ ബാലമുരളി ആണ് നായികയാവുന്നത്. കൂടാതെ തമിഴ് നടൻ സമ്പത്ത് രാജ്, ഹക്കിം ഷാ, ഹന്നാ രജി കോശി എന്നിവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കും. E ഫോർ എന്റർടൈന്മെന്റ്സ് ന്റെ ബാനറിൽ നാട് സ്റുഡിയോസും സെവൻ വൺ സെവൻ പ്രൊഡക്ഷൻസും ചേർന്നാണ് മിറാജ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ആസിഫ് അലിയുടെ സോഷ്യൽ പേജുകളിലൂടെ പങ്ക് വെച്ചിരുന്നു. മോഷൻപോസ്റ്ററിൽ ഉദ്യോഗജനകമായ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയിൽ ഒരു ഒഴിഞ്ഞ റോഡിന്റെ ദൃശ്യമാണ് കാണിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിലിന് താഴെ ‘ഫേഡ്സ് അസ് യു ഗെറ്റ് ക്‌ളോസർ’ എന്നാണ് ക്യാപ്ഷൻ ഇട്ടിരിക്കുന്നത്. ചിത്രം ഒരു സസ്പെൻസ് ത്രില്ലർ ചിത്രമാകും എന്നാണ് റിപോർട്ടുകൾ.
Story Highlights :കൂമന് ശേഷം ആസിഫ് അലി ജീത്തു ജോസഫ് ചിത്രം വരുന്നു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here