Advertisement

ഐഎസ്ആര്‍ഒ തലപ്പത്ത് വീണ്ടും മലയാളി; വി നാരായണന്‍ പുതിയ ചെയര്‍മാന്‍

January 7, 2025
Google News 3 minutes Read
Malayali V Narayanan ISRO chairman

ഐഎസ്ആര്‍ഒ തലപ്പത്ത് വീണ്ടും മലയാളി. ഐ.എസ്.ആര്‍.ഒ ചെയര്‍മാനായി വി.നാരായണനെ നിയമിച്ചു. വലിയമല ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്റര്‍ ഡയറക്ടറാണ് വി.നാരായണന്‍. ബഹിരാകാശ ശാസ്ത്ര വകുപ്പ് സെക്രട്ടറിയുടെയും സ്‌പേസ് കമ്മീഷന്‍ ചെയര്‍മാന്‍ ചുമതലയും നാരായണനായിരിക്കും. സ്‌പേസ് കമ്മിഷന്‍ ചെയര്‍മാന്റെ ചുമതലയും വി നാരായണന്‍ വഹിക്കും. നിലവിലെ ചെയര്‍മാന്‍ എസ് സോമനാഥ് ഈ മാസം 14ന് വിരമിക്കും. നാരായണന്‍ നാഗര്‍കോവില്‍ സ്വദേശിയാണ്. പഠിച്ചതും ജീവിക്കുന്നതും എല്ലാം തിരുവനന്തപുരത്താണ്. (Malayali V Narayanan ISRO chairman)

വിക്ഷേപണ വാഹനങ്ങള്‍ക്കായുള്ള ലിക്വിഡ്, സെമി ക്രയോജനിക്, ക്രയോജനിക് പ്രൊപ്പല്‍ഷന്‍ സ്റ്റേജുകളുടെ വികസനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്‍പിഎസ്സിയുടെ ടെക്‌നോ മാനേജിരിയല്‍ ഡയറക്ടറാണ് അദ്ദേഹം. റോക്കറ്റ് & സ്‌പേസ് ക്രാഫ്റ്റ് പ്രൊപ്പല്‍ഷന്‍ വിദഗ്ധനായ ഡോ. വി നാരായണന്‍ 1984ലാണ് ഐഎസ്ആര്‍ഒയിലെത്തുന്നത്.

Read Also: ടോണിയുടെ കവിതയില്‍ കവിത്വമുണ്ടോ? അതോ ജിജിത്വം മാത്രമോ? ‘ജിജി’ ഫേസ്ബുക്കില്‍ വൈറല്‍

1989-ല്‍ ഐഐടി-ഖരഗ്പൂരില്‍ ഒന്നാം റാങ്കോടെ ക്രയോജനിക് എഞ്ചിനീയറിംഗില്‍ എംടെക് പൂര്‍ത്തിയാക്കി, ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്ററില്‍ (എല്‍പിഎസ്സി) ക്രയോജനിക് പ്രൊപ്പല്‍ഷന്‍ ഏരിയയില്‍ ചേര്‍ന്നു. ISRO-യുടെ ജിയോസിന്‍ക്രണസ് വിക്ഷേപണ വാഹനങ്ങളായ GSLV Mk-II & GSLV Mk-III എന്നിവയ്ക്ക് 2-ടണ്‍, 4-ടണ്‍ ക്ലാസ് കമ്മ്യൂണിക്കേഷന്‍ ഉപഗ്രഹങ്ങള്‍ ജിയോ ട്രാന്‍സ്ഫര്‍ ഭ്രമണപഥത്തില്‍ സ്ഥാപിക്കാന്‍ ശേഷിയുള്ള ക്രയോജനിക് പ്രൊപ്പല്‍ഷന്‍ ഘട്ടങ്ങള്‍ ടെര്‍മിനല്‍ സ്റ്റേജുകളായി ഉണ്ട്. ഡോ. വി നാരായണന്‍, നിലവില്‍ എല്‍പിഎസ്സി-ഐപിആര്‍സി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാനും പ്രോഗ്രാം മാനേജ്മെന്റ് കൗണ്‍സില്‍ ചെയര്‍മാനുമാണ്.

Story Highlights : Malayali V Narayanan ISRO chairman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here