Advertisement

പെരുമാറ്റച്ചട്ടം ലംഘിച്ചു;ഡൽഹി മുഖ്യമന്ത്രി അതിഷിക്കെതിരെ കേസ്

February 4, 2025
Google News 2 minutes Read

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുഖ്യമന്ത്രി അതിഷിക്കെതിരെ കേസെടുത്ത് പൊലീസ്. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിനും ,അതിഷിയുടെ അനുയായികൾ ഡൽഹി പൊലീസ് ഉദ്യോഗസ്ഥനെ മർദ്ദിക്കുകയും, കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തതിനാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Read Also: ‘യാഥാര്‍ഥ്യം തുറന്നു പറയാന്‍ കേരളം തയാറാകണം; അല്ലാതെ ഞങ്ങള്‍ ഒന്നാം സ്ഥാനത്ത് എന്ന് പറഞ്ഞാല്‍ എങ്ങനെ’; ജോര്‍ജ് കുര്യന്‍

പത്ത് വാഹനങ്ങളിലായി അറുപതോളം അനുയായികളുമായി ഫത്തേ സിംഗ് മാർഗിൽ എത്തിയ അതിഷി പെരുമാറ്റ ചട്ടം ലംഘിക്കുകയും, മടങ്ങി പോകാൻ പൊലീസ് ആവശ്യപ്പെട്ടപ്പോൾ വിസമ്മതിക്കുകയും ചെയ്തു എന്നാണ് സംഭവത്തിനെക്കുറിച്ച് പൊലിസ് വിശദീകരിക്കുന്നത്.


ബിജെപി നേതാവ് രമേശ് ബിധൂരിയുടെ മകൻ മനീഷ് ബിധൂരിനെതിരെയും മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കേസെടുത്തിട്ടുണ്ട്.ബിധൂരിയുടെ മകൻ നിയമങ്ങൾ ലംഘിച്ചിട്ടും അദ്ദേഹത്തിനെതിരെ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചുകൊണ്ടുള്ള ഡൽഹി മുഖ്യമന്ത്രി എക്സ് പോസ്റ്റിന് മറുപടിയായിട്ടാണ് സൗത്ത് ഈസ്റ്റ് ഡൽഹി ഡിസിപി ഇക്കാര്യം അറിയിച്ചത്.

Story Highlights :Case against Delhi CM Atishi for violating model code of conduct

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here