Advertisement

വിദേശ വിദ്യാഭ്യാസമാണോ ലക്ഷ്യം? ഗ്ലോബല്‍ കണക്ട് എഡ്യുക്കേഷന്‍ എക്‌സ്‌പോയുമായി ട്വന്റിഫോര്‍

April 4, 2025
Google News 2 minutes Read

കരിയര്‍ തെരഞ്ഞെടുക്കുന്നതില്‍ പിഴവ് സംഭവിച്ചാല്‍ ആ നഷ്ടം പിന്നീടൊരിക്കലും നികത്താനാകില്ല. എന്താണ് പഠിക്കുന്നതെന്നും ഏത് കോഴ്‌സാണ് അതിനായി തെരഞ്ഞെടുക്കുന്നതെന്നും വളരെ പ്രധാനമാണ്. വിദേശ വിദ്യാഭ്യാസം തെരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സംശയനിവാരണത്തിനും വഴികാട്ടിയാകാനും സഹായിക്കുന്ന ഗ്ലോബല്‍ കണക്ട് എഡ്യുക്കേഷന്‍ എക്‌സ്‌പോയുമായി ട്വന്റിഫോര്‍.

വിവിധ വിദേശ യൂണിവേഴ്‌സിറ്റി പ്രതിനിധികൾ എക്സ്പോയിൽ പങ്കെടുക്കുന്നുണ്ട്. മെയ് 2,3 തീയതികളില്‍ ഫോറം കൊച്ചിയില്‍ വെച്ചാണ് എക്‌സ്‌പോ നടക്കുന്നത്. വിദഗ്ദര്‍ നയിക്കുന്ന സെമിനാറും പാനല്‍ സംവാദവും നടക്കും. കൂടതെ ഉന്നതനിലവാരമുള്ള സര്‍വകശാലകളും അധ്യാപകരുമായും സംവദിക്കാനും എക്‌സ്‌പോയില്‍ പങ്കെടുക്കുന്നതുവഴി സാധിക്കും. വിദേശ പഠനത്തെ പറ്റിയുള്ള എല്ലാ സംശയങ്ങളും, പല കോഴ്സുകളെയും സംബന്ധിക്കുന്ന വിശദ വിവരങ്ങളും, അവയുടെ സാധ്യതകളൂം നേരിട്ട് തന്നെ വിദ്യാർത്ഥികൾക്ക് ചോദിച്ചു മനസിലാക്കാൻ സാധിക്കും.

വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവർക്ക് എവിടെ പഠിക്കണം, അവിടെ എത്താനുള്ള ഏറ്റവും മികച്ച മാർഗം എന്നീ രണ്ട് കാര്യങ്ങൾ സംബന്ധിച്ച് കൂടുതൽ വ്യക്തത വേണം. പക്ഷേ, ഈ രണ്ടു തീരുമാനങ്ങൾ എടുക്കുന്നത് എളുപ്പമല്ല. വിദേശപഠനം കൃത്യമായി പ്ലാൻ ചെയ്യാൻ ആധികാരികമായ വിവരങ്ങൾ ഏറ്റവും വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്നുമാകണം. ഇതിന് ട്വന്റിഫോർ നടത്തുന്ന ഗ്ലോബല്‍ കണക്ട് എഡ്യുക്കേഷന്‍ എക്‌സ്‌പോ വഴി കഴിയും.

വിദേശ പഠനത്തെ കുറിച്ചുള്ള എല്ലാ ചോദ്യങ്ങൾക്കും ഈ എക്‌സ്‌പൊ ഉത്തരം നൽകും. കോഴ്സുകള്, സ്കോളര്ഷിപ്പുകള്, ട്യൂഷന് ഫീസ്, സ്റ്റേ ബാക്ക് സൗകര്യങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും പ്രതിനിധികളിൽ നിന്നു നേരിട്ട് തന്നെ ചോദിച്ചു മനസിലാക്കാം. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കുകയും അനുയോജ്യമായ കോഴ്സുകൾ തിരഞ്ഞെടുക്കുകയും ചെയ്യാം.

കൂടുതൽ വിവരങ്ങൾക്കായി ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://forms.gle/ZvVMKaiVTL3xvFn89

Story Highlights : Twentyfour News with Global Connect Education Expo

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here