പ്രഭാവർമ്മയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

prabha varma

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം പ്രഭാ വർമ്മയ്ക്ക്.ശ്യാമമാധവം എന്ന ഖണ്ഡകാവ്യത്തിനാണ് പുരസ്‌കാരം. കൃഷ്ണന്റെ ജീവിത കഥയെ ആസ്പദമാക്കിയാണ് കാവ്യം രചിച്ചിരിക്കുന്നത്.

വ്യാസമഹാഭാരതത്തെ അടിസ്ഥാനമാക്കിയാണ് രചന. അർക്കപൂർണ്ണിമ, സൗപർണ്ണിക, ചന്ദനനാഴി, ആർദ്രം എന്നിവയാണ് പ്രധാന കൃതികൾ. കവിയും ചലച്ചിത്ര ഗാനരചയിതാവും പത്രപ്രവർത്തകനുമാണ് അദ്ദേഹം.

കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, മഹാകവി പുരസ്‌കാരം, ചങ്ങമ്പുഴ പുരസ്‌കാരം, വൈലോപ്പിള്ളി പുരസ്‌കാരം തുടങ്ങിയവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

prabha varma

NO COMMENTS

LEAVE A REPLY