മിസൈൽ പരീക്ഷണം; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ചൈന

Agni 4

അഗ്നി 4 ബാലിസ്റ്റിക് മിസൈൽ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ചൈന. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രമായ ഗ്ലോബൽ ടൈംസിലൂടെയാണ് ചൈന ഇന്ത്യയ്ക്ക് മുന്നറിപ്പ് നൽകുന്നത്.

ചൈന ഇന്ത്യയുടെ മിസൈൽ പരീക്ഷണത്തെ ഭയപ്പെടുന്നില്ല. അതേ സമയം പ്രധാന ശത്രു രാജ്യമായി കാണുന്നില്ലെന്നും എഡിറ്റോറിയൽ പറയുന്നു. ആണവ ബാലിസ്റ്റിക് മിസൈൽ വികസനത്തിന്റെ യുഎൻ പരിധി ഇന്ത്യ ലംഘിച്ചുവെന്നും ഇതിൽ മാറ്റം വരുത്തിയിട്ടുണ്ടോ എന്ന് യുഎൻ വ്യക്തമാക്കണമെന്നും ചൈന ആവശ്യപ്പെടുന്നു. ഇന്ത്യയ്ക്ക് മിസൈൽ പരീക്ഷണത്തിന് അവകാശമുണ്ടെങ്കിൽ പാക്കിസ്ഥാനും അവകാശമുണ്ടെന്നും എഡിറ്റോറിയൽ വ്യക്തമാക്കുന്നു.

NO COMMENTS

LEAVE A REPLY