ആം ആദ്മി പാർട്ടി പ്രചാരണത്തിന് പ്രവാസി ഇന്ത്യക്കാരും

aap

പഞ്ചാബിലെ അകാലിദൾ ബിജെപി സഖ്യത്തിന് തിരിച്ചടിയായി ആം ആദ്മി പാർട്ടി പ്രചാരണത്തിന് പ്രവാസി ഇന്ത്യക്കാരും. കാനഡയിൽനിന്ന് മറ്റ് വിദേശ രാജ്യങ്ങളിൽ നിന്ന് നിരവധി പേരാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്.

ബുധനാഴ്ച രാവിലെ മാത്രം 150 പേരാണ് അമൃതസറിൽ വിമാനമിറങ്ങിയത്. കഴിഞ്ഞയാഴ്ച ഡൽഹി വിമാനത്താവളത്തിലെത്തിയ 250 പ്രവാസികളെ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ നേരിട്ടെത്തിയാണ് സ്വീകരിച്ചത്.

അകാലിദൾ-ബിജെപി സഖ്യത്തിനും കോൺഗ്രസിനും ഒരേപോലെ തിരിച്ചടിയായിരിക്കുകയാണ് ആംആദ്മി പാർട്ടിയ്ക്ക് വേണ്ടിയുള്ള പ്രവാസി ഇന്ത്യക്കാരുടെ പ്രചാരണം. അതുകൊണ്ടുതന്നെ അവരെ തിരിച്ചയക്കണമെന്ന നിലപാടിലാണ് ഈ പാർട്ടികൾ.

NO COMMENTS

LEAVE A REPLY