ആദ്യ നിയമസഭാ സമ്മേളനത്തിന്റെ ഓർമ്മകളിൽ സെക്രട്ടേറിയേറ്റ്

niyamasabha

ഐക്യ കേരള നിയമസഭാ സമ്മേളനം നടന്നതിന്റെ അറുപതാം വാർഷിക ദിനമായ ഇന്ന്, ആദ്യസഭയ്ക്ക് ആദരമർപ്പിച്ച് സഭ ചേർന്നത് സെക്രട്ടേറിയേറ്റ് മന്ദിരത്തിൽ. 1957 ഏപ്രിൽ 27 ന് ആദ്യ കേരള നിയമസഭാ സമ്മേളനം നടന്ന അതേ ഹാളിൽ. അറുപത് വർഷങ്ങൾക്ക് മുമ്പ് 1998 ജൂൺ 29 വരെ സെക്രട്ടേറിയേറ്റ് മന്ദിരത്തിലെ നിയമസഭാ ഹാളിലായിരുന്നു സഭ ചേർന്നിരുന്നത്.

അന്ന് ആദ്യ നിയമസഭാ സമ്മേളനം ഒറ്റ ദിവസത്തേക്ക് മാത്രമായാണ് ചേർന്നത്. ഇടത് മന്ത്രിയഭയുടെ ആദ്യ നിയമസഭാ സമ്മേളനത്തിന്റെ കൂടി അറുപതാം വാർഷികമാണ് ഇന്ന്. അന്നത്തെ ഓർമ്മകളുമായി ആദ്യ നിയമസഭയിലെ ജീവിച്ചിരിക്കുന്ന ഒരേ ഒരു അംഗം ഗൗരിയമ്മയെ ഇന്ന് വൈകീട്ട് സഭ ആദരിക്കും.

സൗകര്യങ്ങളുടെ പരിമിതി ഉണ്ടെങ്കിലും മഹത്തായ സന്ദേശമാണ് പ്രത്യേക നിയമസഭ നൽകുന്നതെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ സഭയിൽ പറഞ്ഞു. കേരള പിറവിക്കുശേഷം നിലവിൽ വന്ന ആദ്യ നിയമസഭക്ക് ആദരമർപ്പിക്കാനായി പ്രത്യേക ബില്ലും സഭ ഇന്ന് പാസാക്കും. നിയമസഭയുടെ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് പഴയ ഹാളിൽ സഭ ചേരുന്നത്. വിദ്യാലയങ്ങളിൽ മലയാളം നിർബന്ധമാക്കിയ ബില്ല് ഇന്ന് അവതരിപ്പിക്കും.

Niyamasabha| remembering 1st day of niyamasabha assembly|

NO COMMENTS

LEAVE A REPLY