Advertisement

ഓക്‌സിജൻ കിട്ടാതെ മരിച്ച കുട്ടികളുടെ എണ്ണം 63 ആയി

August 12, 2017
Google News 0 minutes Read
60-children-dead-within-5-days

ആശുപത്രിയിലുണ്ടായ ഓക്‌സിജൻ ക്ഷാമത്തെ തുടർന്ന് ശ്വാസം കിട്ടാതെ കുട്ടികൾ മരിച്ച സംഭവത്തിൽ വിശദീകരണവുമായി സർക്കാർ. 63 കുട്ടികൾ മരിച്ചുവെന്ന് വാർത്തകൾ വരുന്നതിനിടെ ഏഴ് കുട്ടികൾ മാത്രമാണ് മരിച്ചതെന്നാണ് സർക്കാർ വിശദീകരണം.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലെ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ പുതിയ ഐ.സി.യു ഉദ്ഘാടനം ചെയ്യാൻ വേണ്ടി രണ്ടു ദിവസം മുമ്പ് യോഗി ആശുപത്രി സന്ദർശിച്ചിരുന്നു. അന്നേ ദിവസം മാത്രം ഒൻപത് കുട്ടികൾ മരിച്ചുവെന്നാണ് കണക്ക്. അതുകൊണ്ടുതന്നെ ആദിത്യനാഥ് രാജിവയ്ക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. കോൺഗ്രസ് നേതാക്കൾ ആശുപത്രി സന്ദർശിച്ചു.

ഇന്ന് മൂന്ന് കുട്ടികൾ കൂടി മരിച്ചതോടെ അഞ്ച് ദിവസത്തിനുള്ളിൽ മരിച്ചത് 63 കുട്ടികൾ. ഓക്‌സിജൻ കമ്പനി വിതരണം നിർത്തിയതിനെത്തുടർന്ന് ഓക്‌സിജൻ ക്ഷാമമുണ്ടായതാണ് വലിയ ദുരന്തത്തിലേക്കു നയിച്ചത്.

എന്നാൽ ഓക്‌സിജൻ ഇല്ലാത്തതു കാരണമല്ല കുട്ടികളുടെ മരണമെന്നാണ് സർക്കാർ വാദം. സംഭവം പുറത്തുവന്നയുടനെ സർക്കാർ മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഓക്‌സിജൻ വിതരണത്തിന്റെ അഭാവം മൂലം ഒരു ശിശുമരണവും നടന്നിട്ടില്ലെന്ന് ജില്ലാ മജിസ്‌ട്രേറ്റ് രാജീവ് റൗട്ടേല പറഞ്ഞു.

ഓക്‌സിജൻ വിതരണ കമ്പനിക്ക് പണം നൽകാനുണ്ടെന്ന കാര്യം അന്വേഷിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആശുപത്രി ആവശ്യങ്ങൾക്കായി 50 ഓക്‌സിജൻ സിലിണ്ടറുകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here