Advertisement

അവർ വരുന്നുണ്ട് ; നിങ്ങളെ തേടി

September 6, 2017
Google News 1 minute Read
gouri lankesh murder

മാധ്യമ പ്രവർത്തകയും തീവ്ര ഹൈന്ദവതയുടെ കടുത്ത വിമർശകയുമായിരുന്നു ഗൗരി ലങ്കേഷ്. ചിന്തയിലും എഴുത്തിലും പ്രവർത്തനത്തിലും ഗൗരി മതേതര മൂല്യങ്ങളുടെ കാവലാളായി . പലപ്പോഴും ഗൗരിയുടെ ഫെയ്സ് ബുക്ക് പോസ്റ്റുകൾ ഹൈന്ദവ തീവ്രവാദികളെ വല്ലാതെ പ്രകോപിപ്പിച്ചു. ഭീഷണി പോസ്റ്റുകളിലൂടെ അവർ ഗൗരിയെ നിശബ്ദയാക്കാൻ ശ്രമിച്ചു. ആശയങ്ങൾ കൊണ്ടാണ് ഗൗരി അവരെ നേരിട്ടത്.

ബീഫ് നിരോധനത്തിന് എതിരെയും ഗൗരി ശബ്ദമുയർത്തി . കൽ ബുർഗി വധത്തിന് എതിരായ പ്രതിഷേധങ്ങളുടെ മുന്നണിപ്പോരാളി കൂടിയായിരുന്നു ഗൗരി . അഴിമതിക്ക് എതിരെയും അവർ ശബ്മുയർത്തിയപ്പോൾ ചില ബി ജെ പി നേതാക്കളുടെ പൊയ്മുഖം അഴിഞ്ഞു വീണിരുന്നു . മാനനഷ്ടക്കേസുകൾ കൊണ്ട് വായടപ്പിക്കാൻ ശ്രമിച്ചപ്പോഴും ഗൗരി വീറോടെ പൊരുതി നിന്നു.
മതേതര മൂല്യങ്ങൾക്ക് വേണ്ടിയാണ് ഗൗരി നിലകൊണ്ടത് . ഓണക്കാലത്തെ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ ഗൗരി അതൊന്നു കൂടി ഉറപ്പിച്ചിരുന്നു. ഓണത്തിന്റെ മതേതര മൂല്യം മലയാളി എന്നും കാത്തു സൂക്ഷിക്കണം എന്ന് പറഞ്ഞ ഗൗരി കേരളത്തിൽ എത്തുമെന്നും അറിയിച്ചിരുന്നു . നല്ല ബീഫ് കഴിക്കണമെന്നും .

കൽ ബുർഗി , പൻസാരേ ഇപ്പോൾ ഗൗരി ….

തീവ്ര ഹൈന്ദവതയുടെ വിമർശകരെ തോക്ക് കൊണ്ടും കത്തി കൊണ്ടും
ഇല്ലാതാക്കാൻ ഇവർക്ക് ഊർജ്ജം നൽകുന്നത് എന്താണ് . വീട്ടിൽ കയറി പോലും വിമർശകരെ വെടിവച്ചു വീഴ്ത്താൻ ധൈര്യം (ഭീരുത്വം ) പകരുന്നത് ആരാണ് . ഈ നാട്ടിലെ നീതി ഇത്തരം ക്രൂരകൃത്യങ്ങളാണ് എന്ന് ഇവരെ തോന്നിപ്പിക്കുന്നത് എന്താണ് . ബിജെപിയാണ് ഇന്ത്യ ഭരിക്കുന്നത് എന്നതും അവശ്യ സമയത്ത് മൗനം പാലിക്കുമെന്ന് ഉറപ്പുള്ള പ്രധാനമന്ത്രിയാണ് ഈ നാട് ഭരിക്കുന്നത് എന്നതുമാണ്. ഇത് അപകടകരമാണ് . ഇതിന് എതിരെ ശബ്ദിച്ചില്ലെങ്കിൽ.. ഒരു മുദ്രാവാക്യം പോലും വിളിച്ചില്ലെങ്കിൽ… ഒരു തവണ പോലും അപലപിച്ചില്ലെങ്കിൽ നിങ്ങളുടേത് കുറ്റകരമായ മൗനമാണ്. ഈ രാജ്യത്തിന്റെ ഭരണഘടന ഉറപ്പു നൽകുന്നതാണ് വിശ്വാസ, ചിന്താ സ്വാതന്ത്ര്യവുമൊക്കെ . അത് സംരക്ഷിക്കേണ്ടത് അന്യരല്ല . നമ്മൾ തന്നെയാണ് .

എനിക്കിതിൽ എന്ത് കാര്യം എന്ന് ചിന്തിക്കുന്നവരോട് …

ഒടുവിൽ അവർ നിങ്ങളെ തേടിയെത്തും. നിങ്ങളുടെ വിശ്വാസം മാറ്റണമെന്നു പറയാൻ , നിങ്ങളുടെ ചിന്തകൾ അവരുടേത് പോലെയാകണം എന്ന് ഭീഷണിപ്പെടുത്താൻ , നിങ്ങളുടെ ഭക്ഷണം അവർ തീരുമാനിക്കുമെന്ന്
ഓർമ്മിപ്പിക്കാൻ, അന്ന് ആരുമുണ്ടാകില്ല നിങ്ങൾക്കു വേണ്ടി ശബ്ദിക്കാൻ …
കാത്തിരിക്കുക… നിങ്ങളുടെ ആശയങ്ങൾക്ക് മൂർച്ച കൂട്ടിയല്ല… പഴയ അരിവാൾത്തലപ്പുകൾ രാകി മിനുക്കി. അവർ നിങ്ങളെ തേടി വരുന്നുണ്ട്.

after gauri lankesh, you are the next…

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here