Advertisement

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; ഫെഡറര്‍ ഫൈനലില്‍

January 26, 2018
Google News 3 minutes Read

ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ഫൈനലിലേക്ക് സ്വിസ് ഇതിഹാസ താരം റോജര്‍ ഫെഡറര്‍ പ്രവേശിച്ചു. സെമി ഫൈനലില്‍ ദക്ഷിണ കൊറിയയുടെ ചങ് ഹിയോണിനെയാണ് ഫെഡറര്‍ തോല്‍പ്പിച്ചത്. സ്‌കോര്‍: 6-1, 5-2
കാലിലെ പരിക്കിനെ തുടര്‍ന്ന് ചങ് ഹിയോണ്‍ മത്സരം പൂര്‍ത്തിയാക്കാതെ പിന്മാറിയതോടെയാണ് ഫെഡററെ വിജയിയായി പ്രഖ്യാപിച്ചത്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ റോജര്‍ ഫെഡറര്‍ ക്രൊയേഷ്യന്‍ താരം മാരിന്‍ സിലിച്ചിനെ നേരിടും. അതേ സമയം വനിത സിംഗിള്‍സില്‍ റുമേനിയന്‍ താരം സിമോണ ഹാലെപും ഡെന്മാര്‍ക്ക് താരം കരോളിന്‍ വോസ്‌നിയാക്കിയും ഫൈനലില്‍ ഏറ്റുമുട്ടും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here